ഡല്‍ഹി: രാജ്യത്ത് കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ ഉടന്‍ പിന്‍വലിച്ചേക്കില്ല. കൊവിഡ് മാനദണ്ഡങ്ങള്‍ പിന്‍വലിക്കുന്ന കാര്യം ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ചര്‍ച്ച ചെയ്തെങ്കിലും തത്കാലം കൊവിഡ് നിയന്ത്രണങ്ങളും പ്രതിരോധ പ്രോട്ടോകോളും പാലിക്കുന്നത് തുടരുന്നതാവും ഉചിതം എന്ന തീരുമാനമാണുണ്ടായത്.
ഒമിക്രോണ്‍ അടക്കമുള്ള കൊവിഡ് വകഭേദങ്ങളുടെ വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് കൊവിഡ് പ്രതിരോധ നടപടികളും തുടരാന്‍ തീരുമാനിച്ചത്. രാജ്യത്തെ നിലവിലെ കൊവിഡ് സാഹചര്യം വിലയിരുത്തിയാണ് ആരോഗ്യമന്ത്രാലയത്തിന്‍്റെ ഈ തീരുമാനമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
Content Highlights: Health Ministry to continue wearing masks and social distancing
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !