ഉത്സവാന്തരീക്ഷത്തിൽ ഇരിബിളിയം വെണ്ടല്ലൂർ - പൈങ്കണ്ണൂർ ആലിക്കൽ പടി റോഡ് ഉദ്ഘാടനം ചെയ്തു

0
ഉത്സവാന്തരീക്ഷത്തിൽ ഇരിബിളിയം വെണ്ടല്ലൂർ - പൈങ്കണ്ണൂർ ആലിക്കൽ പടി റോഡ ഉദ്ഘാടനം ചെയ്തു | Iribilliam Vendallur - Painkannur Alikal Padi Road was inaugurated in a festive atmosphere

വളാഞ്ചേരി :നവീകരണം പൂർത്തീകരിച്ച
വെണ്ടല്ലൂർ - പൈങ്കണ്ണൂർ ആലിക്കൽ പടി റോഡ്  ഉത്സവാന്തരീക്ഷത്തിൽ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി മുഖ്യാതിഥിയായി. റീ ബിൽഡ് കേരള ഇനീഷ്യേറ്റിവ് പദ്ധതിയിലേക്ക് എം.എൽ.എ നൽകിയ ശുപാർശ അംഗീകരിച്ച് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് നവീകരണ പദ്ധതിയിൽ  ഉൾപ്പെടുത്തിയാണ് പദ്ധതിക്കായി 40 ലക്ഷം അനുവദിച്ചത്.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ എ.പി. സബാഹ് , പഞ്ചായത്ത് വൈസ് പ്രസിഡന്റ കെ. ഫസീല ടീച്ചർ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി.സി.എ നൂർ, കെ.എം. അബ്ദുറഹിമാൻ , പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.ടി. അമീർ , വാർഡ് മെമ്പർ ഷഫീദ ബേബി,
വളാഞ്ചേരി നഗരസഭ കൗൺസിലർ നൂർജഹാൻ നടുത്തൊടി, പഞ്ചായത്ത് മെമ്പർമാരായ കെ. മുഹമ്മദലി , കെ.ടി.ഹമീദ്, സുനിത കെ.വി പി. അഹമ്മദ് കുട്ടി, പി. ഷമീം മാസ്റ്റർ, മഠത്തിൽ ശ്രീകുമാർ , യൂസഫ് വെണ്ടല്ലൂർ, അഷ്റഫലി കാളിയത്ത് ബാവ മാസ്റ്റർ കാളിയത്ത്, വി.പി.എം സാലിഹ് എന്നിവർ പ്രസംഗിച്ചു. ബാന്റ് വാദ്യങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായാണ് എം.എൽ.എയെ നാട്ടുകാർ ഉദ്ഘാടന സ്ഥലത്തേക്ക് സ്വീകരിച്ചാനയിച്ചത്. 

വിവിധ പ്രദേശങ്ങളെ കൂട്ടിയോജിപ്പിക്കുന്ന ഈ പാതയുടെ നവീകരണമെന്ന ഒരു നാടിന്റെ ചിരകാല സ്വപ്നമ മാണ് പ്രവൃത്തിയിലൂടെ സാക്ഷാത്ക്കരിക്കപ്പെട്ടത്. ഇരിമ്പിളിയം പഞ്ചായത്ത് , വളാഞ്ചേരി നഗരസഭ, കുറ്റിപ്പുറം പഞ്ചായത്ത് എന്നിവയെ ബന്ധിപ്പിക്കുന്ന പ്രധാന ഗ്രാമീണ പാത കൂടിയാണ് വെണ്ടല്ലൂർ ആലിക്കൽപടി - പൈങ്കണ്ണൂർ റോഡ്.

പദ്ധതിയിൽ ഉൾപ്പെടുത്തി 392 മീറ്റർ നീളത്തിലും 4 മീറ്റർ വീതിയിലുമാണ്  റോഡ് കോൺക്രീറ്റ് ചെയ്ത് നവീകരിച്ചത്.ഒരു കൾവർട്ടും നിർമിച്ചിട്ടുണ്ട്. റോഡിന്റെ വശങ്ങളിലായി സുരക്ഷാ കല്ലുകൾ, കൈവരികൾ,  റിഫ്ലക്ടറുകൾ എന്നിവയും പ്രവൃത്തിയുടെ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട്.

വയലോരത്തിന് സമീപത്ത് കൂടെ കടന്ന് പോകുന്ന റോഡിന്റെ നവീകരണത്തോടെ പ്രദേശം കൂടുതൽ മനോഹരമായിരിക്കുകയാണ്.
Content Highlights: Mediavisionlive.in
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !