വളാഞ്ചേരി: ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ കുഴല്‍പ്പണവുമായി വളാഞ്ചേരിയില്‍ ഒരാള്‍ പിടിയിലായി. എറണാംകുളം മട്ടാഞ്ചേരി സ്വദേശി ദീപക് കിസാന്‍ സാവന്ത് (52വയസ്സ്) പിടിയിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കുഴല്‍പ്പണവുമായി ഒരാള്‍ വളാഞ്ചേരി പോലീസിന്റെ പിടിയിലായത്. 15 ലക്ഷം രൂപയുടെ കുഴല്‍പ്പണമാണ് എറണാംകുളം മട്ടാഞ്ചേരി തോപ്പന്‍പടി സ്വദേശി ദീപക് കിസാന്‍ സാവന്തില്‍ നിന്നും പിടികൂടിയത്. വസ്ത്രത്തില്‍ അറകളുണ്ടാക്കിയാണ് ഇയാള്‍ പണം സൂക്ഷിച്ചിരുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
പോലീസ് സംഘത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ ജിനേഷ് കെ ജെ സബ് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ എ എസ് ഐ അൻവർ സാദത്ത് എന്നിവരും ഉണ്ടായിരുന്നു.
Content Highlights: A man was caught in Valancherry with pipe money hidden in his body
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !