ഇന്ത്യന്‍ രൂപ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിഞ്ഞു. ഡോളര്‍ സൂചിക ശക്തിപ്പെട്ടതിനാലാണ് ഏഷ്യന്‍ കറന്‍സികള്‍ തളരുന്നത്.
ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിലാണ് നിലവില്‍ ഇന്ത്യന്‍ രൂപ. ഇന്നലെ 83 01 എന്ന നിലയിലുണ്ടായിരുന്ന രൂപ ഇന്ന് വ്യാപാരം ആരംഭിക്കുമ്ബോള്‍ 06 പൈസ ഇടിഞ്ഞ് 83.06 എന്ന റെക്കോര്‍ഡ് താഴ്ചയിലെത്തി.
ആഭ്യന്തര വിപണികളും തകര്‍ച്ചയിലാണ്. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍, രൂപ ഡോളറിനെതിരെ 83.05 എന്ന നിലയില്‍ ആരംഭിച്ചേക്കിലും വീണ്ടും 83.06 നിലയിലേക്ക് ഇടിയുകയായിരുന്നു.
ഡോളര്‍ ശക്തിയാര്‍ജിക്കുന്നതാണ് രൂപയുടെ മൂല്യം കുറയുകയാണ് എന്ന കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞിരുന്നു. അതേസമയം, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റിയുടെ (എംപിസി) ഏറ്റവും പുതിയ മീറ്റിംഗിന്റെ മിനിറ്റ്സ് പോളിസി നിരക്ക് വര്‍ദ്ധനയെക്കുറിച്ചുള്ള സൂചനകള്‍ നല്‍കി.
പണപ്പെരുപ്പം നിയന്ത്രിക്കാന്‍ യു എസ് ഫെഡറല്‍ റിസര്‍വ് വീണ്ടും നിരക്കുകള്‍ ഉയര്‍ത്തിയേക്കും. രൂപയുടെ മൂല്യത്തകര്‍ച്ച തടയാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടപെടലുകള്‍ക്ക് കഴിഞ്ഞിട്ടില്ല. രൂപയെ സംരക്ഷിക്കാന്‍ ആര്‍ബിഐയുടെ കൈവശം വിദേശനാണ്യ ശേഖരം കുറവാണ്. ഇന്ത്യയുടെ ഫോറെക്സ് കരുതല്‍ ശേഖരം 532.66 ബില്യണ്‍ ഡോളറായി കുറഞ്ഞതായി ആര്‍ബിഐ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.
Content Highlights: Rupee falls again against dollar
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !