പാര്‍ലമെന്റ്‌ ഐടി സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് ശശി തരൂരിനെ മാറ്റി

0

ഡല്‍ഹി:
പാര്‍ലമെന്റ്‌ ഐടി സ്റ്റാന്ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സ്ഥാനത്തു നിന്ന് ശശി തരൂര്‍ എംപിയെ മാറ്റി.

ശിവസേനാ നേതാവ് പ്രതാപ് റാവു ജാദവ് ആണ് പുതിയ ചെയര്‍മാന്‍. ശശി തരൂരിനെ ചെയര്‍മാന്‍ സ്ഥാനത്തു നിന്നും മാറ്റണമെന്ന് ബിജെപി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഐടി സ്റ്റാന്റിംഗ് കമ്മറ്റിക്ക് പുറമെ ആഭ്യന്തര കാര്യം, ശാസ്ത്ര സാങ്കേതികം ഉള്‍പ്പെടെയുളള സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്മാരെയും മാറ്റിയിട്ടുണ്ട്.

പുതിയ അഭ്യന്തരകാര്യ പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനായി ബിജെപി രാജ്യസഭാ എംപി ബ്രിജ്ലാലിനെയും, വിദ്യാഭ്യാസം, കായികം സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനായി ബിജെപി എംപി വിവേക് താക്കൂറിനെയും തെരഞ്ഞെടുത്തു. ശാസ്ത്ര സാങ്കേതികം, വനം പരിസ്ഥിതി സ്ഥാന്‍ഡിങ് കമ്മറ്റിയുടെ ചെയര്‍മാന്‍ കോണ്ഗ്രസ് എംപി ജയറാം രമേശ് ആണ്.

തരൂരിനെ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തു നിന്ന് മാറ്റുന്ന കാര്യത്തില്‍ നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ നടത്തിയിരുന്നു. പാര്‍ലമെന്റിന്റെ രാസവളം കമ്മിറ്റിയുടെ ചെയര്‍മാന്‍ പദവി അദ്ദേഹത്തിന് വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നതടക്കമുള്ള വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ നിയന്ത്രണം പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തരൂരിനെ ഐടി കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് നീക്കുന്നതെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ ആരോപണം. വിഷയത്തില്‍ ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് അധിര്‍ രജ്ഞന്‍ ചൌധരി സ്പീക്കര്‍ ഓം ബിര്‍ളയ്ക്കടക്കം കത്തയക്കുകയും ചെയ്തിരുന്നു.
Content Highlights: Shashi Tharoor has been replaced as the Chairman of the IT Standing Committee of the Parliament
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !