വേഗപ്പൂട്ട് കര്‍ശനമാക്കണം, വലിയ വാഹനങ്ങളുടെ ഓവര്‍ടേക്കിങ് നിരോധിക്കാന്‍ തടസ്സമെന്തെന്ന് ഹൈ കോടതി

0
വേഗപ്പൂട്ട് കര്‍ശനമാക്കണം, വലിയ വാഹനങ്ങളുടെ ഓവര്‍ടേക്കിങ് നിരോധിക്കാന്‍ തടസ്സമെന്തെന്ന് ഹൈ കോടതി | 'Speed limit should be tightened, what is the obstacle to ban overtaking of big vehicles, High Court

കൊച്ചി:
മോട്ടോര്‍ വാഹനങ്ങളില്‍ വേഗപ്പൂട്ട് കര്‍ശനമാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം. വലിയ വാഹനങ്ങളുടെ ഓവര്‍ടേക്കിങ് നിരോധിക്കാന്‍ തടസ്സമെന്തെന്ന് കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. വടക്കഞ്ചേരി അപകടത്തില്‍ കുട്ടികളുടെ ജീവന്‍ നഷ്ടമായത് അതീവ ദുഃഖകരമെന്ന് കോടതി പറഞ്ഞു.

മോട്ടോര്‍ വാഹനങ്ങളില്‍ വേഗപ്പൂട്ട് കര്‍ശനാക്കാന്‍ നടപടി വേണമെന്ന് കോടതി നിര്‍ദേശിച്ചു. ലൈന്‍ ട്രാഫിക് തെറ്റിക്കുന്നില്ലെന്ന് ഉറപ്പാക്കണം. റോഡില്‍ വഴിവിളക്ക് ഉണ്ടെന്ന് ഉറപ്പാക്കേണ്ട ഉത്തവാദിത്വം ബന്ധപ്പെട്ടവര്‍ക്കുണ്ട്. വടക്കഞ്ചേരിയില്‍ നടന്നതുപോലൊരു അപകടം ലോകത്തെ മറ്റെവിടെയെങ്കിലും നടക്കുമോയെന്ന് കോടതി ചോദിച്ചു. ഇത് ആവര്‍ത്തിക്കുന്നത് ഒഴിവാക്കാന്‍ പോംവഴി കണ്ടുപിടിച്ചേ മതിയാവൂ എന്ന് കോടതി പറഞ്ഞു.

വടക്കഞ്ചേരി അപകടവുമായി ബന്ധപ്പെട്ട് ഡിവിഷന്‍ ബെഞ്ച് സ്വമേധയാ കേസെടുത്തിട്ടുണ്ട്. അപകടത്തില്‍ കെഎസ്ആര്‍ടിസി റിപ്പോര്‍ട്ട് നല്‍കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചും നിര്‍ദേശിച്ചു. എന്ത് അപകടം ഉണ്ടായാലും രക്ഷപെടാം എന്നാണ് ഡ്രൈവര്‍മാരുടെ ചിന്ത. അത് ഒരു പരിധി വരെ ശരിയെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു.

അപകടത്തില്‍ കെഎസ്ആര്‍ടിസിയുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ടൂറിസ്റ്റ് ബസിന്റെ അമിത വേഗമാണ് അപകടത്തിനു കാരണമെന്നും എംവിഡി റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlights: 'Speed limit should be tightened, what is the obstacle to ban overtaking of big vehicles, High Court
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !