ELECTION UPDATE : 🔘 ലോക്സഭാ തിരഞ്ഞെടുപ്പ്: പോളിങ് ശതമാനം

നമുക്ക് കോടതിയിൽ കാണാ'മെന്ന് ശ്രീനാഥ് ഭാസി, പുതിയ ചിത്രം പ്രഖ്യാപിച്ചു

0
നമുക്ക് കോടതിയിൽ കാണാ'മെന്ന് ശ്രീനാഥ് ഭാസി, പുതിയ ചിത്രം പ്രഖ്യാപിച്ചു | Srinath Bhasi announced the new film, 'Let's meet in court'

വിവാദങ്ങൾക്കിടയിൽ പുതിയ ചിത്രം പ്രഖ്യാപിച്ച് നടൻ ശ്രീനാഥ് ഭാസി. ‘നമുക്ക് കോടതിയിൽ കാണാം’ എന്നു പേരിട്ട ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടു. കോടതിയിൽ ​ഗൗരവഭാവത്തിൽ നിൽക്കുന്ന ശ്രീനാഥ് ഭാസിയെ ആണ് പോസ്റ്ററിൽ കാണുന്നത്. സഞ്ജിത്ത് ചന്ദ്രസേനന്‍ സംവിധാനം ചെയ്യുന്നചിത്രത്തിന്റെ പോസ്റ്റർ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. 

ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷനിടെ അപമര്യാദയായി പെരുമാറി എന്ന് ഓൺലൈൻ അവതാരക പരാതിയുമായി എത്തിയതോടെയാണ് ശ്രീനാഥ് ഭാസി വിവാദത്തിലാവുന്നത്. താരത്തെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. പ്രൊഡ്യുസേഴ്സ് അസോസിയേഷൻ താൽക്കാലിക ശ്രീനാഥിനെ സിനിമയിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നു. 

നമുക്ക് കോടതിയിൽ കാണാ'മെന്ന് ശ്രീനാഥ് ഭാസി, പുതിയ ചിത്രം പ്രഖ്യാപിച്ചു | Srinath Bhasi announced the new film, 'Let's meet in court'

മിശ്ര വിവാഹം കഴിച്ച ദമ്പതികൾക്ക് കുഞ്ഞ് ഉണ്ടായശേഷം അവരുടെ കുടുംബങ്ങൾക്ക് ഇടയിൽ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളിലൂടെ പോകുന്ന കഥയാണ് നമുക്ക് കോടതിയിൽ കാണാം. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ആഷിക്ക് അക്ബര്‍ അലിയാണ്. എംജിസി പ്രൈവറ്റ് ലിമിറ്റഡും ഹസീബ്സ് ഫിലിംസും ചേർന്നാണ് ചിത്രം ഒരുക്കുന്നത്. 

ശ്രീനാഥ് ഭാസിയെ കൂടാതെ രൺജി പണിക്കർ, ലാലു അലക്സ്, നിരഞ്ജ് രാജു, ജോണി ആന്റണി, ഹരീഷ് കണാരൻ, അലൻസിയർ,ജയരാജ് വാര്യർ,സിജോയ് വർഗീസ്, നിതിൻ രഞ്ജി പണിക്കർ, ധനേഷ് ആനന്ദ്, അഭിരാം രാധാകൃഷ്ണൻ, മൃണാളിനി ഗന്ധി,സരയു മോഹൻ, കവിത നായർ, ആൽഫി പഞ്ഞിക്കാരൻ, രശ്മി ബോബൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഛായാഗ്രഹണം മാത്യു പ്രസാദ് കെ. ചിത്രസംയോജനം സാഗര്‍ ദാസ്. സംഗീതം രാഹുല്‍ സുബ്രഹ്മണ്യന്‍. ലൈന്‍ പ്രൊഡ്യൂസർ സജിത്ത് കൃഷ്ണ. കലാ സംവിധാനം സഹസ് ബാല. വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യർ. ചമയം ജിതേഷ് പൊയ്യ. പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ നിജില്‍ ദിവാകരന്‍. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ രതീഷ്‌ പാലോട്. അസ്സോസിയേറ്റ് ഡയറക്ടർ വിവേക് വിനോദ്.
Content Highlights: Srinath Bhasi announced the new film, 'Let's meet in court'
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !