റിയാദ്: ലോകകപ്പ് കാണാനെത്തുന്നവര്‍ക്ക് മക്കയില്‍ ഉംറ നിര്‍വഹിക്കാനും മദീന സന്ദര്‍ശിക്കാനും അവസരം നല്‍കുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം. ലോകകപ്പ് തുടങ്ങുന്നതിന് പത്ത് ദിവസം മുന്‍പ് സൗദിയില്‍ പ്രവേശിക്കാം. പരമാവധി രണ്ടുമാസമായിരിക്കും സൗദിയിലെ താമസ കാലയവളവ്.
ഫിഫ ലോകകപ്പ് കാണാന്‍ ഫാന്‍ ടിക്കറ്റില്‍ ഖത്തറില്‍ എത്തുന്ന വിദേശികള്‍ക്ക് സൗദി സന്ദര്‍ശിക്കാന്‍ സൗജന്യ വിസ നല്‍കുമെന്ന് നേരത്തെ സൗദി അറിയിച്ചിരുന്നു. ഇങ്ങനെ സൗദിയില്‍ എത്തുന്ന ഇസ്ലാം മതവിശ്വാസികള്‍ക്കാണ് മദീന സന്ദര്ശിക്കാനുമവസരം നല്‍കുന്നത്. വിസാ ഫീസ് ഈടാക്കിയില്ലെങ്കിലും സൗദി സന്ദര്‍ശിക്കുന്നവര്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസി എടുക്കണമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ലോകകപ്പ് തുടങ്ങുന്നതിന് 10 ദിവസം മുമ്പ് മുതല്‍ ഫൈനല്‍ നടക്കുന്ന ഡിസംബര്‍ 18 വരെ ഹയാ കാര്‍ഡ് ഉപയോഗിച്ച് സൗദി സന്ദര്‍ശിക്കാന്‍ അവസരമുണ്ട്. ഈ കാലാവധിക്കുള്ളില്‍ ഒന്നിലധികം തവണ സൗദി സന്ദര്‍ശിക്കാം.
Content Highlights: Those who want to watch the World Cup can visit Saudi; Opportunity to perform Umrah
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !