വളാഞ്ചേരി | തിരുവേഗപ്പുറ പാലത്തിന്റെയും സമീപ റോഡിന്റെയും പുനരുദ്ധാരണ' പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ നവംബര്‍ ഒന്ന് മുതല്‍ 20 വരെ തിരുവേഗപ്പുറ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു..
ഈ കാലയളവില്‍ പാലത്തിലൂടെയുള്ള എല്ലാത്തരത്തിലുള്ള ഗതാഗതം പൂര്‍ണമായും ഒഴിവാക്കണം. വളാഞ്ചേരിയില്‍ നിന്നും കൊപ്പം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വെങ്ങാട് - മൂര്‍ക്കനാട് പാലം - എടപ്പാലം വഴി തിരിഞ്ഞും കൊപ്പം ഭാഗത്ത് നിന്നും വളാഞ്ചേരി ഭാഗത്തേക് പോകുന്ന വാഹനങ്ങള്‍ നെടുങ്ങാട്ടിരി-എടപ്പാലം-മൂര്‍ക്കനാട് പാലം വഴി തിരിഞ്ഞും പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു..
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Traffic control over Tiruvegappuram bridge
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !