അതുല്യനായ കമ്യുണിസ്റ്റ് നേതാവ് ഇനി ചരിത്രത്തിന്റെ ഭാഗം

0
കോടിയേരി ബാലകൃഷ്ണന്‍ എന്ന അതുല്യനായ കമ്യുണിസ്റ്റ് നേതാവ് ചരിത്രത്തിന്റെ ഭാഗമായി | A unique communist leader named Kodiyeri Balakrishnan became a part of history

എങ്ങനെ തുടങ്ങണമെന്ന് നിശ്ചയമില്ല. ഇത്തരമൊരു യാത്രയയപ്പ് വേണ്ടിവരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. അതുകൊണ്ട് തന്നെ വാക്കുകൾ മുറിഞ്ഞേക്കാം, വാചകങ്ങൾ പൂർത്തിയാക്കാൻ കഴിയാതെ വന്നേക്കാം, എപ്പോൾ അവസാനിപ്പിക്കേണ്ടി വരും എന്നതിനെ പറ്റി എനിക്കുതന്നെ നിശ്ചയമില്ല.
പിണറായി വിജയൻ (മുഖ്യമന്ത്രി)
കണ്ണൂര്‍: സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് കണ്ണീരോടെ യാത്രാമൊഴിയേകി കേരളം. പൂര്‍ണ്ണ ബഹുമതികളോടെ പയ്യാമ്പലത്ത് മൃതദേഹം സംസ്‍ക്കരിച്ചു. ഇ കെ നായനാരുടെയും ചടയൻ ഗോവിന്ദന്‍റെയും സ്മൃതി കുടീരങ്ങള്‍ക്ക് നടുവിലാണ് കോടിയേരിക്ക് ചിതയൊരുങ്ങിയത്. കുടുംബാഗങ്ങൾക്കും 12 നേതാക്കൾക്കും മാത്രമാണ് പയ്യാമ്പലത്ത് സംസ്‍ക്കാരം നടക്കുന്ന സ്ഥലത്തേക്ക് പ്രവേശനമുണ്ടായിരുന്നത്. പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികളാല്‍ പയ്യാമ്പലം ബീച്ച് മുഖരിതമായിരുന്നു.

കോടിയേരി ബാലകൃഷ്ണന്‍ എന്ന അതുല്യനായ കമ്യുണിസ്റ്റ് നേതാവ് ഇനി ചരിത്രത്തിന്റെ ഭാഗം

മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച അഴീക്കോടന്‍ മന്ദിരത്തില്‍ നിന്ന് പയ്യാമ്പലത്തേക്കുള്ള വിലാപയാത്രയില്‍ കാല്‍നടയായിട്ടാണ് നേതാക്കളും പ്രവര്‍ത്തകരും ആംബുലന്‍സിനെ അനുഗമിച്ചത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എം എ ബേബി, എം വി ഗോവിന്ദൻ, എം വിജയരാജൻ, വിജയരാഘവൻ, കെ കെ ശൈലജ, പി കെ ശ്രീമതി അടക്കമുളള മുതിർന്ന നേതാക്കൾ വിലാപയാത്രയെ അനുഗമിച്ചു. മുഖ്യമന്ത്രിയും യെച്ചൂരിയും കോടിയേരിയുടെ ഭൌതികദേഹം വിലാപയാത്രയില്‍ ചുമലിലേറ്റി.

കോടിയേരി ബാലകൃഷ്ണന്‍ എന്ന അതുല്യനായ കമ്യുണിസ്റ്റ് നേതാവ് ചരിത്രത്തിന്റെ ഭാഗമായി | A unique communist leader named Kodiyeri Balakrishnan became a part of history

തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ ഒരു നോക്ക് കാണാനും അന്തിമോപചാരം അർപ്പിക്കാനുമായി ജനസാഗരമാണ് തലശ്ശേരി ടൌൺ ഹാളിലും കണ്ണൂരിലെ വീട്ടിലും ജില്ലാകമ്മിറ്റി ഓഫീസിലും എത്തിച്ചേര്‍ന്നിരുന്നത്. ഇന്നലെ എട്ട് മണിക്കൂറോളം തലശ്ശേരി ടൌൺ ഹാളിലും പിന്നീട് കുടുംബ വീട്ടിലും ഇന്ന് രാവിലെ മുതൽ കണ്ണൂർ ജില്ലാക്കമ്മറ്റി ഓഫീസിലും പൊതുദർശനമുണ്ടായിരുന്നു. ജീവിതത്തിന്‍റെ നാനാ തുറകളിലുള്ളവര്‍ കോടിയേരിയുടെ കണ്ണൂരിലെ വീട്ടിലും അഴീക്കോടൻ സ്മാരക മന്ദിരത്തിലും  തടിച്ച് കൂടിയിരുന്നു. 


ഭാര്യ വിനോദിനിയും മക്കളും പൊട്ടിക്കരഞ്ഞു കൊണ്ടാണ് വീട്ടിൽ നിന്ന് കോടിയേരിക്ക് അവസാന യാത്രമൊഴിയേകിയത്. ഈങ്ങയിൽ പീടികയിലെ വീട്ടിൽ നിന്ന് കണ്ണൂരിലേയ്ക്കുള്ള വിലാപയാത്രയിൽ വഴിക്ക് ഇരുവശവും അന്ത്യാഭിവാദ്യവുമായി ജനം തടിച്ചുകൂടിയിരുന്നു. ദീര്‍ഘനാളായി അസുഖ ബാധിതനായിരുന്ന കോടിയേരി ശനിയാഴ്‍ച്ച ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു അന്തരിച്ചത്. 

വാക്കുകള്‍ ഇടറി, പ്രസംഗം പാതിയില്‍ നിര്‍ത്തി പിണറായി

കണ്ണൂര്‍: കോടിയേരിയുടെ അനുസ്മരണ പ്രസംഗത്തില്‍ വികാരഭരിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്കുകള്‍ ഇടറി പ്രസംഗം പാതിവഴിയില്‍ അവസാനിപ്പിച്ചാണ് മുഖ്യമന്ത്രി വേദി വിട്ടത്. കോടിയേരിയുടെ വിയോഗത്തിലൂടെയുണ്ടായ നഷ്ടം കൂട്ടായ പരിശ്രമത്തിലൂടെ നികത്താന്‍ ശ്രമിക്കുമെന്ന ഉറപ്പ് നല്‍കി പിണറായി പ്രസംഗം നിര്‍ത്തുകയായിരുന്നു.

അതുല്യനായ കമ്യുണിസ്റ്റ് നേതാവ് ഇനി ചരിത്രത്തിന്റെ ഭാഗം

കോടിയേരിയുടെ വേര്‍പാട് ഞങ്ങളെയെല്ലാം ഏത് രീതിയില്‍ വേദനിപ്പിച്ചോ അതേ വികാരവായ്‌പോടെ കേരള സമൂഹം ഏറ്റെടുക്കാന്‍ തയ്യാറായി.അപ്പോളോ ആശുപത്രിയിലെത്തിയപ്പോള്‍ വലിയ പരിചരണമാണ് ലഭിച്ചത്. ചില കാര്യങ്ങള്‍ നമ്മുടെ ആരുടെയും നിയന്ത്രണത്തിലല്ലോ?. വല്ലാത്ത അവസ്ഥ ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ക്ക് സംഭവിച്ചിരുന്നു. നല്ല പ്രതീക്ഷയോടെയാണ് ചികിത്സതുടങ്ങിയത്. ശരീരത്തിന്റെ അവസ്ഥ വലിയ അപകടകരമായിരുന്നു. പരമാവധി ശ്രമം നടത്തി. എല്ലാവരോടും ഈ ഘട്ടത്തില്‍ നന്ദി പറയുന്നു

മാധ്യമങ്ങള്‍ വളരെ ആരോഗ്യകരമായ നിലപാടാണ് സ്വീകരിച്ചത്. മനുഷ്യനന്മ പൂര്‍ണമായി അവസാനിച്ചിട്ടില്ല എന്ന് തെളിയിക്കും വിധം ഒരുതരത്തിലും കലവറിയില്ലാതെ റിപ്പോര്‍ട്ട് ചെയ്യുന്നതാണ് കണ്ടത്. സിപിഎമ്മിന്റെ താങ്ങാനാവാത്ത ഈ നഷ്ടത്തില്‍ ശരിയായ രീതിയില്‍ തന്നെ ആ വേദന ഉള്‍ക്കൊണ്ടുകൊണ്ട് ഒരു പക്ഷം എന്ന നിലയില്ലാതെ തന്നെ കേരളത്തിലെ എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളും കോടിയേരിയുടെ ചരമത്തില്‍ മുന്നോട്ടുവന്നു. ഇതും ഇന്നത്തെ കാലത്തില്‍ എറെ പ്രാധാന്യമുള്ളതാണെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. ഞങ്ങളുടെ ഈ വലിയ നഷ്ടത്തില്‍ ഞങ്ങളോടൊപ്പം പങ്കുചേര്‍ന്നുകൊണ്ട് ദുഃഖിക്കാന്‍ തയ്യാറായ എല്ലാവരോടും ഈ ഘട്ടത്തില്‍ നന്ദി അറിയിക്കുകയാണ്. 

സഖാവ് കോടിയേരി സിപിഎമ്മിന്റെ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട നേതാവാണ്. പെട്ടന്ന് ഒരു ദിവസം അദ്ദേഹം ഇല്ലാതാവുന്നുവെന്ന വാര്‍ത്ത കേട്ടപ്പോഴുള്ള വികാരവായ്‌പോടെയാണ് പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍, പാര്‍ട്ടി ഇങ്ങനെ നിലനില്‍ക്കണമെന്നാഗ്രഹിക്കുന്നവര്‍, പാര്‍ട്ടി ബന്ധുക്കള്‍, സമൂഹത്തിന്റെ നാനാതലമുറയില്‍പ്പെട്ട എല്ലാവരും ഓടിയെത്തി കോടിയേരിയെ അവസാനമായി ഒന്നുകാണാന്‍ ശ്രമിച്ചത്. ഏത് നേതാവിന്റെയും വിയോഗം കൂട്ടായ പരിശ്രമത്തിലൂടെയാണ് ഞങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കാറുള്ളതെങ്കിലും ഇത് പെട്ടന്ന് പരിഹരിക്കാനാവുന്ന വിയോഗമല്ലെന്ന് ഞങ്ങള്‍ക്കറിയാം. പാര്‍ട്ടി സഖാക്കള്‍ക്ക്, പാര്‍ട്ടി ബന്ധുക്കള്‍ക്ക്, പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ക്ക് നല്‍കാനുള്ളത് ഒരുറപ്പ് മാത്രമാണ്. ഈ നഷ്ടം വലിയതാണ്. പക്ഷെ ഞങ്ങള്‍ അത് കൂട്ടായ പ്രവര്‍ത്തനത്തിലൂടെ നികത്താനാണ് ശ്രമിക്കുന്നത്. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ...തൊണ്ടയിടറി പിണറായി പ്രസംഗം അവസാനിപ്പിച്ചു.
Content Highlights: A unique communist leader named Kodiyeri Balakrishnan became a part of history
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !