വളാഞ്ചേരി: വളാഞ്ചേരിയിൽ നഗരസഭ അധികൃതർ നടത്തിയ പരിശോധനയിൽ 370 കിലോയോളം വരുന്ന അനധികൃത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി. മാർക്കറ്റിൽ സ്ഥിതി ചെയ്യുന്ന മൊത്തവില്പനശാലയുടെ ഗോഡൗണിൽ നിന്നുമാണ് നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തത്.
നിരോധിച്ച കവർ, ഗ്ലാസ്, സ്ട്രോ, പ്ലേറ്റ് തുടങ്ങിയ പ്ലാസ്റ്റിക് ഉല്പന്നങ്ങളാണ് പിടിച്ചെടുത്തവയിലുണ്ടായിരുന്നത്. നഗരസഭ സെക്രട്ടറി ബി.ഷമീർ മുഹമ്മദിന്റെ നിർദേശാനുസരണം ആരോഗ്യ വിഭാഗം ജീവനക്കാരായ കെ.സി. ഫൗസിയ, ഡി.വി.ബിന്ദു, കെ.കെ.മഹമ്മദ് അഷ്റഫ് തുടങ്ങിയവർ പരിശോധനക്ക് നേതൃത്വം നൽകി.
വരും ദിവസങ്ങളിലും നിരോധിത പ്ലാസ്റ്റിക് ഉല്പപന്നങ്ങൾക്കെതിരെയുള്ള പരിശോധന തുടരുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Illegal plastic products seized in Valancherry.. 370 kg of plastic products were recovered
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !