വളാഞ്ചേരി: കാര്‍ത്തലയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. കാര്‍ത്തല മര്‍ക്കസ് കോളേജിന് സമീപത്തുവെച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ വിദ്യാര്‍ഥിയാണ് മരിച്ചത്.
ആതവനാട് പരിതി സ്വദേശിയായ നസീഫ് അന്‍വറാണ് മരിച്ചത്. മര്‍ക്കസ് കോളേജിലെ ബിരുദ വിദ്യാര്‍ഥിയാണ് മരിച്ച നസീഫ്. കോളേജ് ഇടവേളക്ക് ശേഷം ഭക്ഷണം കഴിക്കുന്നതിനായി സമീപത്തെ ടൗണായ ചുങ്കത്തേക്ക് ബൈക്കില്‍ സഞ്ചരിക്കവേയാണ് അപകടമുണ്ടായത്. മരിച്ച വിദ്യാര്‍ഥിയുടെ ശരീരത്തിലൂടെ എതിര്‍ദിശയില്‍വനന ടോറസ് ലോറി കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തും ആതവനാട കരിപ്പോള്‍ സ്വദേശിയായ കളത്തില്‍തൊടി യാസിറിനെ പരിക്കുകളോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Content Highlights: A college student meets a tragic end in a accident in Valancherry Karthala
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !