ചെവിക്കുള്ളില്‍ ബഡ്‌സ് ഇടരുത്; കേള്‍വിശക്തി പോലും നഷ്ടപ്പെട്ടേക്കാം; കാരണമിതാണ്

0

ചെവിക്കുള്ളില്‍ ഇയര്‍വാക്‌സ് നിറയുമ്ബോള്‍ ബഡ്‌സ് ഇട്ട് കുത്തിയെടുക്കുക എന്നത് പലരുടെയും ശീലമാണ്. എന്നാല്‍ ഒരിക്കലും ചെയ്യരുതാത്ത ഒരു കാര്യമാണിതെന്ന് കൂടി അറിഞ്ഞോളൂ.

ചെവി വൃത്തിയാക്കാന്‍ ഒരിക്കലും ബഡ്‌സ് ഇട്ട് ഇളക്കുകയോ കുത്തുകയോ ചെയ്യരുത്. ചിലര്‍ സേഫ്റ്റിപിന്നും സ്ലേഡുമൊക്കെ ചെവിക്കുള്ളില്‍ കയറ്റി ഇതേ കലാപരിപാടി നടത്താറുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള കൂര്‍ത്ത വസ്തുക്കള്‍ ഒരിക്കലും നാം ചെവിക്കകത്ത് ഇടാന്‍ പാടില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.


ചെവി വൃത്തിയാക്കുക എന്ന സദുദ്ദേശ്യത്തോടെയാണ് പലരും ബഡ്‌സ് ഇടുന്നതെങ്കിലും കേള്‍വി ശക്തി പോലും നഷ്ടപ്പെടുത്താന്‍ ബഡ്‌സിന് കഴിയുമെന്നാണ് പറയപ്പെടുന്നത്. അതുമല്ലെങ്കില്‍ ചെവിക്ക് അകത്ത് മുറിവ് ഉണ്ടാക്കാനും ബഡ്‌സ് കാരണമാകും. അത്രമാത്രം സെന്‍സിറ്റീവായ ചര്‍മ്മമാണ് ചെവിക്കകത്തുള്ളത്. അതുകൊണ്ട് കൂര്‍ത്തിരിക്കുന്ന ഒന്നും തന്നെയെടുത്ത് ചെവിക്കുള്ളില്‍ ഇളക്കരുത്. ചിലപ്പോള്‍ ബഡ്‌സിന് മുകളിലുള്ള പഞ്ഞി ചെവിയില്‍ തന്നെയിരിക്കാന്‍ സാധ്യതയുണ്ട്. ഇത് വലിയ അപകടമാണ്. ബഡ്‌സ് കൊണ്ട് ഇളക്കി ഏതെങ്കിലും രീതിയിലുള്ള മുറിവ് സംഭവിച്ചുകഴിഞ്ഞാല്‍, ചെവിയുടെ ഘടനയുടെ പ്രത്യേകത മൂലം മുറിവ് ഉണങ്ങിവരാന്‍ പ്രയാസമാകും. ഇത് അണുബാധയ്‌ക്ക് ഇടയാക്കുകയും ചെവിയുടെ കേള്‍വിശക്തിയെ ബാധിക്കുകയും ചെയ്‌തേക്കാം..

ചെവിക്കുള്ളില്‍ ബഡ്‌സ് ഇടരുത്; കേള്‍വിശക്തി പോലും നഷ്ടപ്പെട്ടേക്കാം; കാരണമിതാണ് Do not put the buds in the ear; Even hearing may be lost; This is the reason

കുളി കഴിഞ്ഞ ഉടനെ വൃത്തിയുള്ള നനഞ്ഞ തുണി കൊണ്ട് ചെവി വൃത്തിയാക്കാവുന്നതാണ്. അതുമല്ലെങ്കില്‍ ഒരു ഇഎന്‍ടി സ്‌പെഷ്യലിസ്റ്റിനെ കണ്ട് ഇയര്‍ഡ്രോപ്‌സ് വാങ്ങി ചെവിയില്‍ ഒഴിക്കാം. നിറഞ്ഞിരിക്കുന്ന ഇയര്‍വാക്‌സ് കുതിര്‍ന്ന് പുറത്തേക്ക് പോകുന്നതാണ്. എപ്പോഴും സ്വയം ചികിത്സ ഒഴിവാക്കുന്നതാണ് ചെവിയുടെ ആരോഗ്യത്തിന് ഉത്തമം.

കുറച്ചൊക്കെ ഇയര്‍വാക്‌സ് ചെവിക്കകത്ത് ഇരിക്കുന്നത് നല്ലതാണെന്നും ഡോക്ടര്‍മാര്‍ പറയാറുണ്ട്. അത്യധികം സെന്‍സിറ്റീവായ ചെവിയുടെ അകത്തേക്ക് പൊടിപടലങ്ങളും അണുക്കങ്ങളും പ്രവേശിക്കാതിരിക്കാന്‍ ഇയര്‍വാക്‌സ് സഹായിക്കും. കൂടാതെ പ്രാണികളോ മറ്റ് ചെറിയ എന്തെങ്കിലും വസ്തുക്കളോ ചെവിക്കുള്ളില്‍ പോകാതിരിക്കാനും ഇയര്‍വാക്‌സ് ഗുണം ചെയ്യുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.
Content Highlights: Do not put the buds in the ear; Even hearing may be lost; This is the reason
ഏറ്റവും പുതിയ വാർത്തകൾ:
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !