കൊച്ചി: 'കരിക്ക്' യൂട്യൂബ് വെബ്‌സീരിസിലൂടെ ശ്രദ്ധേയനായ നടന്‍ അര്‍ജുന്‍ രത്തന്‍ വിവാഹിതനായി. വടകര സ്വദേശിയായ ശിഖ മനോജാണ് വധു.
ഗുരുവായൂര്‍ ക്ഷേത്രത്തിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. 2021 നവംബറിലാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. വൈറ്റില കണിയാമ്ബുഴ സ്വദേശിയായ അര്‍ജുന്‍ 'കരിക്കി'ല്‍ നടനായും തിരക്കഥാകൃത്തായും സംവിധായകനായും പ്രവര്‍ത്തിച്ചുവരികയാണ്.
സുഹൃത്ത് ഉണ്ണി മാത്യൂസ് വഴി സീരിസിലെത്തിയ അര്‍ജുന്റെ 'മാമനോടെന്നും തോന്നല്ലേ മക്കളേ.. എന്ന ഡയലോഗിലൂടെ വൈറലായിരുന്നു. സീന്‍ ബ്രിട്ടോയെന്ന കഥാപാത്രവും ശ്രദ്ധ പിടിച്ചുപറ്റി. അര്‍ജന്‍റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, ട്രാന്‍സ് എന്നീ സിനിമകളിലും അര്‍ജുന്‍ അഭിനയിച്ചിരുന്നു.
Content Highlights: 'Karik' fame Arjun Ratan got married