ഒരോവറില്‍ ഏറ്റവുമധികം റണ്‍സ് നേടുന് താരമെന്ന റെക്കോര്‍ഡ് സ്വന്താക്കി, മഹാരാഷ്ട്രാ ഓപ്പണർ ഋതുരാജ് ഗെയ്ഗ്വാദ്. വിജയ്ഹസാരെ ട്രോഫി ടൂര്‍ണമെന്‌റിലെ മത്സരത്തില്‍ ഉത്തര്‍ പ്രദേശിനെതിരെയാണ് മഹാരാഷ്ട്രയുടെ ഋതുരാജ് ചരിത്രം കുറിച്ചത്. ഒരോവറില്‍ ഏഴ് സിക്‌സ് എന്ന അപൂര്‍വ നേട്ടവും താരം സ്വന്തമാക്കി.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റേറഡിയത്തിലായിരുന്നു മത്സരം. ഉത്തര്‍ പ്രദേശ് സ്പിന്നര്‍ ശിവ സിങ്ങാണ് ഋതുരാജിന്‌റെ ബാറ്റിന്‌റെ ചൂടറിഞ്ഞത്. അഞ്ചാം പന്ത് നോ ബോളായതോടെ ഒരു പന്ത് ഓവറില്‍ അധികമായി വന്നു. അധിക പന്തിലും സിക്‌സര്‍ പായിച്ച ഋതുരാജ് , ഒരോവറില്‍ ഏഴ് സിക്‌സര്‍ എന്ന അത്യപൂര്‍വ നേട്ടം സ്വന്തം പേരില്‍ കുറിച്ചു.
2018 ല്‍ ഫോര്‍ഡ് ട്രോഫിയില്‍ ബ്രെറ്റ് ഹാംപ്റ്റണ്‍ , ജോ കാര്‍ട്ടര്‍ എന്നിവര്‍ ചേര്‍ന്ന് നോര്‍ത്തണ്‍ ഡ്‌സ്ട്രിക്റ്റിനെതിരെ നേടിയ 43 റണ്‍സ് ഒരോവറില്‍ ഇതിവരെ നേടിയിട്ടുള്ള ഏറ്റവും ഉയര്‍ന്ന സ്‌കോറാണ്. ആ റെക്കോര്‍ഡിനൊപ്പവും ഋതുരാജ് ഗെയ്ഗ്വാദ് എത്തി.
159 പന്തില്‍ 220 റണ്‍സ് നേടി ഋതുരാജ് തിളങ്ങിയതോടെ മഹാരാഷ്ട്രാ ഇന്നിങ്‌സ് നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സില്‍ അവസാനിച്ചു. 142 പന്തില്‍ 96 റണ്‍സാണ് മറ്റ് ആറ് ബാറ്റ്‌സ്മാന്‍മാരുടെ സംഭാവന. ലിസ്റ്റ് എ ക്രിക്കറ്റിലെ 39 മത് ഇരട്ട സെഞ്ച്വറിയാണ് ഋതുരാജിന്‌റേത്.
ചൈന്നൈ സൂപ്പർ കിങ്സിന്റെ താരമായ ഋതുരാജ് 2021-22 സീസണിലാണ് രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയത്. ഇന്ത്യൻ എ ടീമിലെ സ്ഥിരം സാന്നിധ്യമായ താരം ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഈ വർഷം നടന്ന ഏകദിന പരമ്പരയിൽ രാജ്യാന്തര ഏകദിന അരങ്ങേറ്റം നടത്തി. ശ്രീലങ്കയ്ക്കെതിരെ 2021 ലായിരുന്നു രാജ്യാന്തര ടി-20 അരങ്ങേറ്റം.
Content Highlights: Seven sixes in each over! Rituraj Gaigwad with a record performance
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !