കാടാമ്പുഴ: മാറാക്കര ഗ്രാമ പഞ്ചായത്തിലെ ചെറുപറമ്പ് ഗവ. എൽ. പി. സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് ഒരു കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവായതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു.. പൊതുവിദ്യാഭ്യാസ വകുപ്പ് G.O (Rt) No 8524/2022 GEDN പ്രകാരമാണ് ഫണ്ടനുവദിച്ച് ഉത്തരവായത്. സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കണമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പൊതുവിദ്യാഭ്യാസ വകുപ്പിനോട് ശിപാർശ ചെയ്തിരുന്നു. തുടർന്ന് എം.എൽ.എയുടെ നിർദ്ദേശപ്രകാരം പൊതുമരാമത്ത് കെട്ടിട വിഭാഗം തയ്യാറാക്കിയ വിശദമായ എസ്റ്റിമേറ്റ് ഉൾപ്പെടെയുള്ള പ്രൊപ്പോസൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ മുഖേന എം.എൽ.എ സർക്കാറിലേക്ക് സമർപ്പിക്കുകയും ചെയ്തിരുന്നു. ഇത് പൊതുവിദ്യാഭ്യാസ വകുപ്പ് വർക്കിംഗ് ഗ്രൂപ്പ് നേരത്തെ അംഗീകരിക്കുകയും ചെയ്തത് പ്രകാരമാണ് ഇപ്പോൾ കെട്ടിട നിർമ്മാണത്തിന് പൊതുവിദ്യാഭ്യാസവകുപ്പിന്റെ 2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ഫണ്ടനുവദിച്ചിട്ടുള്ളത്.
പദ്ധതിക്ക് സാങ്കേതികാനുമതി ലഭ്യമാക്കി ടെണ്ടർ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു
Content Highlights: Prof. Recommendation of Abid Hussain Thangal MLA; Cheruparamp in Marakara Panchayat Govt.L. P. 1 crore has been sanctioned for construction of school building

.jpeg)
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !