കാടാമ്പുഴ -മരവട്ടം 110 കെ.വി. സബ് സ്റ്റേഷൻ നിർമ്മാണം; ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻ കുട്ടി

0

കാടാമ്പുഴ
:കാടാമ്പുഴ മരവട്ടം 110 കെ.വി. സബ് സ്റ്റേഷൻ   നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി വൈദ്യുതി 
 വകുപ്പ് മന്ത്രി കെ.കൃഷ്ണൻ കുട്ടി നിയമസഭയിൽ അറിയിച്ചു .പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നിയമസഭാ ചോദ്യത്തിനുള്ള മറുപടിയായാണ് ഇക്കാര്യമറിയിച്ചത്. കാടാമ്പുഴ മരവട്ടം 110 കെ.വി. സബ് സ്റ്റേഷൻ നിർമ്മാണത്തിന് 2019 ൽ ഭരണാനുമതി നൽകിയിട്ടുണ്ട്. സബ് സ്റ്റേഷൻ നിർമ്മിക്കുന്നതിനായി 0.4702 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികളാണ് പുരോഗമിച്ച് കൊണ്ടിരിക്കുന്നത്. സബ് സ്റ്റേഷൻ നിർമ്മാണവുമായി ബന്ധപ്പെട്ട  110 കെ.വി ലൈൻ നിർമ്മാണത്തിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചിട്ടുള്ളതായും  എം.എൽ.എയുടെ ചോദ്യത്തിനുള്ള മറുപടിയിൽ  മന്ത്രി അറിയിച്ചു.  എൽ എ .ആർ.ആർ. നിയമയ പ്രകാരം സ്ഥലം ഏറ്റെടുക്കുന്നതിനുള്ള 30% എസ്റ്റാബ്ലിഷ്മെന്റ് ചാർജ്ജ് അടക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് വരുന്നതായും എം.എൽ.എയുടെ ചോദ്യത്തിനുള്ള  മറുപടിയിൽ മന്ത്രി അറിയിച്ചു.
Content Highlights: Kadampuzha-Maravattam 110 KV Substation construction; Electricity said that the land acquisition process is in progress - Department Minister K. Krishnan Kutty
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !