ഷാബാനു കേസിലെ ലീഗിൻ്റെ നിലപാട് എന്തായിരുന്നുവെന്ന് സിപിഎം മറക്കരുത്. അതേ നിലപാടാണ് ഇപ്പോഴും അവർക്കുള്ളത്. വിഭജന സമയത്ത് ഇന്ത്യാ വിരുദ്ധ സമീപനമാണ് അവർ കൈക്കൊണ്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു. അവസരവാദപരമായ രാഷ്ട്രീയമാണ് സിപിഎമ്മിനുള്ളത്. കച്ചവട പാർട്ടിയും സംഘടിത മത ശക്തിയുമായ ലീഗിനെ മുന്നണിയിലെടുക്കുമ്പോൾ ഭൂരിപക്ഷ സമുദായത്തോട് എന്ത് സന്ദേശമാണ് സിപിഎം നൽകുകയെന്നും കെ.സുരേന്ദ്രൻ ചോദിച്ചു.
ലീഗിൻ്റെ ഇടത് മുന്നണി പ്രവേശന കാര്യത്തിൽ സിപിഐയിൽ അടി തുടങ്ങി കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. സിപിഐയിലെ ഉന്നത നേതാവ് ലീഗിനെ പിന്തുണയ്ക്കുന്നു. ഇത് ഇവിടുത്തെ അടിസ്ഥാന ജനവിഭാഗത്തോടുള്ള വെല്ലുവിളിയാണ്. വർഗീയ ശക്തികളുമായി ചേർന്ന് ഇടതുപക്ഷം നടത്തുന്ന അവിശുദ്ധ കൂട്ടുകെട്ടിനെതിരെ ബിജെപി പ്രചരണം നടത്തുമെന്ന് തിരുവനന്തപുരത്ത് നടന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിൽ അദ്ദേഹം പറഞ്ഞു.
ചാൻസലർ സ്ഥാനത്തു നിന്ന് ഗവർണറെ മാറ്റാനുള്ള നീക്കം നിയമവിരുദ്ധമാണ്. സുപ്രീംകോടതിയും ഹൈക്കോടതിയും എതിർത്ത് വിധി പറഞ്ഞ കാര്യങ്ങൾ നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
പ്രതിപക്ഷത്തിൻ്റെ സഹായത്തോടെയാണ് പിണറായി വിജയൻ സർക്കാർ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നത് . ഉന്നതവിദ്യാഭ്യാസ മേഖലയുടെ തകർച്ചയെ തടയാൻ ശ്രമിക്കുന്ന ഗവർണറുടെ നടപടിയെ അട്ടിമറിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയെ ചുവപ്പ് വത്ക്കരിക്കാനുള്ള ഇടത് സർക്കാരിൻ്റെ നീക്കത്തിന് പച്ചക്കൊടി കാണിക്കുകയാണ് പ്രതിപക്ഷം. മുസ്ലിംലീഗിൻ്റെ ഭീഷണിക്ക് വഴങ്ങിയാണ് കോൺഗ്രസിൻ്റെ ഈ യൂടേണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. കോൺഗ്രസ് പൂർണമായും ലീഗിന് കീഴടങ്ങിയിരിക്കുന്നു. ലക്ഷക്കണക്കിന് പിൻവാതിൽ നിയമനങ്ങളെ സാധൂകരിക്കുകയാണ് ഇതുവഴി പ്രതിപക്ഷം ചെയ്യുന്നത്. ഇങ്ങനൊരു പ്രതിപക്ഷം കൊണ്ട് എന്ത് കാര്യമാണുള്ളതെന്നും കെ.സുരേന്ദ്രൻ ചോദിച്ചു.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: 'The Muslim League is a communal party in flesh and blood'; K. Surendran
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !