ചെന്നൈ: സിമന്റിന് വീണ്ടും വില കൂട്ടാനുള്ള തയ്യാറെടുപ്പുകളുമായി കമ്പനികള്‍. ഈ വര്‍ഷം ഓഗസ്റ്റില്‍ ചാക്കിന് 16 രൂപ കൂട്ടിയിരുന്നു. കഴിഞ്ഞ മാസം വീണ്ടും ചാക്കിന് ആറ് മുതല്‍ ഏഴ് രൂപ വരെ കൂട്ടി. പിന്നാലെയാണ് വീണ്ടും വില വര്‍ധിപ്പിക്കാനൊരുങ്ങുന്നത്.
ഇത്തവണ ഒരു ചാക്ക് സിമന്റിന് പത്ത് മുതല്‍ 15 രൂപ വരെ കൂട്ടാനാണ് കമ്പനികള്‍ ആലോചിക്കുന്നത്. രാജ്യത്ത് വടക്കു കിഴക്കന്‍ മേഖലകളേയും ദക്ഷിണേന്ത്യയിലുമായിരിക്കും സിമന്റിന്റെ വില കാര്യമായി ഉയരുകയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മറ്റിടങ്ങളില്‍ വില വര്‍ധനയുണ്ടാകില്ല.
അടുത്ത ദിവസങ്ങളില്‍ തന്നെ പുതുക്കിയ വില സംബന്ധിച്ച് കമ്പനികള്‍ തീരുമാനം പുറത്തുവിടും. സിമന്റ് വില ഉയരുന്നതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങളേയും അത് സാരമായി തന്നെ ബാധിക്കും.
Content Highlights: Cement prices rise again; 15 per sack will increase
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !