വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവർക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി ഡിസംബർ 18 വരെ നീട്ടി. ഡിസംബർ 8ന് അവസാനിക്കേണ്ടിയിരുന്ന സമയപരിധിയാണ് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനത്ത് നീട്ടിയത്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ, വിളിച്ചു ചേർത്ത അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ സമയപരിധി നീട്ടണമെന്ന ആവശ്യമുയർന്നിരുന്നു.
അർഹരായ മുഴുവൻ ആളുകളേയും വോട്ടർ പട്ടികയിൽ ചേർക്കുന്നതിനും, മരണപ്പെട്ടവരേയും, താമസം മാറിയവരേയും വോട്ടർപ്പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിനും എല്ലാ രാഷ്ട്രീയപാർട്ടികളും ബൂത്ത് ലെവൽ ഏജന്റുമാരെ നിയോഗിച്ച് പ്രവർത്തനം നടത്തണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അഭ്യർത്ഥിച്ചു. നിലവിൽ 17 വയസ് പൂർത്തിയായവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ മുൻകൂറായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
18 വയസ് പൂർത്തിയായ ശേഷം അർഹത പരിശോധിച്ച് വോട്ടർ പട്ടികയിൽ ഇടം പിടിക്കാവുന്നതാണ്. പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഫോം 6 , പ്രവാസി വോട്ടർമാർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഫോം 6A , ആധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കാൻ ഫോം 6B യും, വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയതിന് എതിരെ ആക്ഷേപം ഉന്നയിക്കൽ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കൽ എന്നിവയ്ക്ക് ഫോം 7, തെറ്റ് തിരുത്തൽ , അഡ്രസ്സ് മാറ്റം , വോട്ടർ കാർഡ് മാറ്റം , ഭിന്ന ശേഷിക്കാരെ അടയാളപ്പെടുത്തൽ എന്നിവയ്ക്കായി ഫോം 8ഉം പൂരിപ്പിക്കാo. അപേക്ഷകൾ www.nvsp.in , വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ് അല്ലെങ്കിൽ www.ceo.kerala.gov.in വഴിയോ സമർപ്പിക്കാം.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Update of voter list; The deadline for submission of applications has been extended till December 18
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !