നടനും മണിയന്‍പിള്ള രാജുവിന്റെ മകനുമായ നിരഞ്ജ് മണിയന്‍പിള്ള രാജു വിവാഹിതയി. നിരഞ്ജനയാണ് വധു. പാലിയം കൊട്ടാരകുടുംബാംഗമാണ് നിരഞ്ജന. പാലിയം കൊട്ടാരത്തില്‍വച്ച് ഇന്ന് രാവിലെ നടന്ന ചടങ്ങില്‍ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു. മമ്മൂട്ടി, ജയറാം തുടങ്ങിയ വന്‍ താരങ്ങളും വിവാഹത്തിന് എത്തിയിരുന്നു.
ഭാര്യ സുല്‍ഫത്തിനൊപ്പമാണ് മമ്മൂട്ടി വിവാഹത്തിനെത്തിയത്. ജഗദീഷ്, കുഞ്ചന്‍, നിര്‍മ്മാതാവ് സുരേഷ്‌കുമാര്‍, രാകേഷ്, രഞ്ജിത്ത്, ചിപ്പി, സംവിധായകനായ സേതു തുടങ്ങിയ നിരവധി പേരാണ് വിവഹത്തിന് എത്തിയത്. വിവാഹ റിസപ്ഷന്‍ 10ന് തിരുവനന്തപുരത്ത് സ്വകാര്യ ഹോട്ടലില്‍ വച്ച് നടക്കും.
Content Highlights: Niranj Maniyanpilla Raju got married, bride Niranjana
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !