61-ാമത് സംസ്ഥാനതല സ്‌കൂൾ കലോത്സവം 2023 ജനുവരി 3 മുതൽ 7 വരെയുള്ള ദിവസങ്ങളിൽ കോഴിക്കോട് വച്ചാണ് നടക്കുന്നത്. ചരിത്രം പരിശോധിച്ചാൽ 1956-ൽ കേരള സംസ്ഥാനം പിറന്ന അടുത്ത വർഷം തന്നെ കലോത്സവം ആരംഭിച്ചു. 1976-ൽ കോഴിക്കോട്ടെത്തിയ പ്പോഴേക്കും കലോത്സവം വളരെ വിപുലവും, പ്രൊഫണലുമായി സംഘടിപ്പിക്കപ്പെട്ടു തുടങ്ങി. കാവ്യകേളി, അക്ഷരസ്ലോകം, തിരുവാതിരക്കളി, പഞ്ചവാദ്യം, ചെണ്ടമേളം തുടങ്ങിയ കലാരൂപങ്ങൾ കാലഹരണപ്പെട്ടുപോകാതിരിക്കാൻ പുതിയ ഇനങ്ങളായി ഉൾപ്പെടുത്തി.
1957 ജനുവരി 25 മുതൽ 28 വരെ എറണാകുളം എസ്.ആർ.വി. ഗേൾസ് ഹൈസ്‌കൂളിലാണ് ആദ്യ യുവജനോത്സവം ആരംഭിച്ചത്. ഏതാനും മുറികളിൽ പന്ത്രണ്ട് ഇനങ്ങളും പതിനെട്ട് മത്സരങ്ങളുമായി ആരംഭിച്ച സ്‌കൂൾ കലോത്സവം, ഇന്ന്, 61-ാമത് കലോത്സവത്തിലെത്തുമ്പോൾ 239 ഇനങ്ങളിലായി ഹയർ സെക്കന്ററി, ഹൈസ്‌ക്കൂൾ വിഭാഗങ്ങളിൽ നിന്നായി ഏകദേശം 14000 ത്തോളം മത്സരാർത്ഥികൾ പങ്കെടുക്കുന്നു.
ഹൈസ്‌ക്കൂൾ വിഭാഗത്തിൽ 96 ഉം ഹയർ സെക്കന്ററി വിഭാഗത്തിൽ 105 ഉം, സംസ്‌കൃതോത്സവത്തിൽ 19 ഉം അറബിക് കലോത്സവത്തിൽ 19 ഉം ഇനങ്ങളിലായി ആകെ 239 മത്സരങ്ങളാണ് നടക്കുന്നത്.
കലോത്സവത്തിന്റെ മറ്റൊരു ആകർഷണത എന്നത് കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് സ്വർണ്ണകപ്പ് നൽകുന്നതാണ്. ഈ പതിവ് ആരംഭിച്ചത് 1987 ലാണ്. അത് ഇപ്പോഴും തുടർന്ന് പോരുന്നു. എറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലക്ക് 117.5 പവനിൽ രൂപകൽപന ചെയ്ത സ്വർണ്ണകപ്പ് നൽകുന്നു. അങ്ങനെ നിരവധി പരിണാമങ്ങൾ സംഭവിച്ച്‌കൊണ്ടും കോവിഡ് പ്രതിസന്ധി തരണം ചെയ്ത്‌കൊണ്ടും ഈ വർഷത്തെ കലോത്സവം കോഴിക്കോട് എത്തി നിൽക്കുന്നു. രണ്ട് വർഷത്തെ കോവിഡ് പ്രതിസന്ധിക്ക് ശേഷം കേരളത്തിന്റെ ജനങ്ങൾക്ക് അതൊക്കെ മറന്ന് ആഘോഷിക്കാനുള്ള ദിനങ്ങളാണ് വരാൻ പോകുന്നത്.
മേളകളുടെ പ്രതീകങ്ങൾ ഉൾപ്പെടുത്തിയും, മേളകൾ നടക്കുന്ന ജില്ലയുടേതായ പ്രതീകം അനുയോജ്യമാംവണ്ണം ഉൾപ്പെടുത്തിയുമാണ് ലോഗോ തയ്യാറാക്കേണ്ടതെന്ന് നിർദ്ദേശിച്ച്‌കൊണ്ട് പരസ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ 26 ലോഗോകളാണ് ലഭിച്ചത്. ആയതിൽ നിന്നും 61-ാമത് കേരള സ്‌കൂൾ കലോത്സവത്തിനുള്ള ലോഗോ ആയി തെരഞ്ഞെടുത്തിരിക്കുന്നത് തിരുവനന്തപുരം കരകുളം സ്വദേശി മുഹമ്മദ് റഷീദ് തയ്യാറാക്കിയ ലോഗോ ആണ്. ഈ വർഷത്തെ കലോത്സവം കോഴിക്കോട് ജില്ലയിലെ 24 വേദികളിലായിട്ടാണ് നടത്തപ്പെടുന്നത്.
കലോത്സവ വേദികൾ
1. വിക്രം മൈതാനം
2. സാമൂതിരി ഹാൾ
3. സാമൂതിരി ഗ്രൗണ്ട്
4. പ്രൊവിഡൻസ് ഓഡിറ്റോറിയം
5. ഗുജറാത്തി ഹാൾ
6. സെന്റ് ജോസഫ്‌സ് ബോയ്‌സ്
7. ആഗ്ലോ ഇന്ത്യൻ എച്ച്.എസ്.എസ്
8. എം.എം. എച്ച്.എസ്.എസ്. പരപ്പിൽ ഗ്രൗണ്ട്
9. എം.എം. എച്ച്.എസ്.എസ്. പരപ്പിൽ ഓഡിറ്റോറിയം
10. ഗണപത് ബോയ്‌സ് എച്ച്.എസ്.എസ്
11. അച്യുതൻ ഗേൾസ് ഗ്രൗണ്ട്
12. അച്യുതൻ ഗേൾസ് ജി.എൽ.പി.എസ്
13. സെന്റ് വിൻസന്റ് കോളനി ജി.എച്ച്.എസ്.എസ്
14. എസ്.കെ പൊറ്റക്കാട് ഹാൾ
15. സെന്റ് ആന്റണീസ് യു.പി. സ്‌കൂൾ
16. ജി.എച്ച്.എസ്.എസ് കാരപറമ്പ്
17. സെന്റ് മൈക്കിൾസ് എച്ച്.എസ്.എസ്
18. ഫിസിക്കൽ എജ്യൂക്കേഷൻ ഗ്രൗണ്ട് ഈസ്റ്റ് ഹിൽ
19. മർക്കസ് എച്ച്.എസ്.എസ് എരഞ്ഞിപ്പാലം
20. ടൗൺ ഹാൾ
21. ജി.ജി.വി.എച്ച്.എസ്.എസ് നടക്കാവ്
22. ജി.ജി.വി.എച്ച്.എസ്.എസ് നടക്കാവ്
23. ജി.ജി.വി.എച്ച്.എസ്.എസ് നടക്കാവ്
24. ജി.ജി.വി.എച്ച്.എസ്.എസ് നടക്കാവ്
Content Highlights: Kerala School Arts Festival: Logo chosen..Venues decided
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !