ശ്രീലങ്കയ്‌ക്കെതിരായ ഏകദിന , ട്വന്‌റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ടി-20 ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടം പിടിച്ചു. ഏകദിന ടീമിനെ രോഹിത് ശര്‍മ്മയും ടി-20 ടീമിനെ ഹാര്‍ദിക് പാണ്ഡ്യയും നയിക്കും.
മൂന്ന് മത്സരങ്ങളുള്ള ടി-20 പരമ്പരയാണ് ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ നടക്കുക. രോഹിത് ശര്‍മ, വിരാട് കോഹ്ലി, കെഎല്‍ രാഹുല്‍ തുടങ്ങിയവര്‍ ടി-20 പരമ്പരയ്ക്കുള്ള ടീമില്‍ ഇല്ല. സൂര്യകുമാർ യാദവാണ് ഉപനായകന്‍. ജനുവരി മൂന്നിന് മുംബൈയിലാണ് പരമ്പരയിലെ ആദ്യമത്സരം. രണ്ടാം മത്സരം ജനുവരി അഞ്ചിന് പുനെയില്‍ നടക്കും. രാജ്‌കോട്ടില്‍ ജനുവരി ഏഴിനാണ് അവസാന മത്സരം.
#TeamIndia squad for three-match T20I series against Sri Lanka.#INDvSL @mastercardindia pic.twitter.com/iXNqsMkL0Q
— BCCI (@BCCI) December 27, 2022
16 അംഗ ടീമില്‍ വിക്കറ്റ് കീപ്പറായി ഇഷാന്ത് കിഷാനെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ബാറ്റ്സ്മാനായാണ് സഞ്ജുവിന്‌റെ ടീം പ്രവേശനം. സഞ്ജുവിനെ ടീമില്‍ പരിഗണിക്കാത്തത് നേരത്തെ വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
പരുക്ക്ഭേദമായി എത്തുന്ന രോഹിത് ശര്‍മ ഏകദിന ടീമിനെ നയിക്കും. പണ്ഡ്യയാണ് ഏകദിന ടീമിന്‌റെ ഉപനായകന്‍. ശിഖര്‍ ധവാനെ ടീമില്‍ നിന്ന് ഒഴിവാക്കിയപ്പോള്‍ മുഹമ്മദ് ഷമി തിരിച്ചെത്തി. വിരാട് കോഹ്ലിയും കെ എല്‍ രാഹുലും ഏകദിന ടീമിലുണ്ട്. അതേസമയം ഏകദിന- ടി20 ടീമുകളില്‍ ഋഷഭ് പന്ത് ഇടംപിടിച്ചില്ല.
#TeamIndia squad for three-match ODI series against Sri Lanka.#INDvSL @mastercardindia pic.twitter.com/XlilZYQWX2
— BCCI (@BCCI) December 27, 2022
മൂന്ന് മത്സരങ്ങളാണ് ഏകദിന പരമ്പരയിലുമുള്ളത്. ജനുവരി 10,12, 15 തീയതികളിലാണ് മത്സരങ്ങള്‍. ആദ്യ രണ്ട് മത്സരങ്ങള്‍ ഗുവഹത്തിയിലും ഈഡന്‍ ഗാര്‍ഡന്‍സിലും നടക്കും. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് അവസാന ഏകദിന മത്സരം.
Content Highlights: Sanju Samson in the team; Series vs Sri Lanka: Hardik Pandya will lead the T20 team


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !