ദുബൈ കെഎംസിസി അബുഹൈൽ ഓഡിറ്റോറിയത്തിൽ വെച്ചു സംഘടിപ്പിച്ച മാറാക്കര മീറ്റ് പ്രസിഡന്റ് പിടി അഷ്‌റഫ് അധ്യക്ഷത വഹിച്ചു. കോട്ടക്കൽ മണ്ഡലം എം എൽ എ പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു.
മലപ്പുറം ജില്ല സെക്രട്ടറി പിവി നാസർ മുഘ്യ പ്രഭാഷണം നടത്തി. പ്രവാസി ലീഗ് നേതാവ് ഹംസക്കുട്ടി ഹാജി മാറാക്കര, റാസൽകൈമ കെഎംസിസി പ്രസിഡന്റ് ബഷീർ കുഞ്ഞു കാടാമ്പുഴ, അൽ ഐൻ കെഎംസിസി സംസ്ഥാന സെക്രട്ടറി ബീരാൻ കുട്ടി കരേക്കാട്
ദുബൈ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ബക്കർ ഹാജി, ജില്ലാ ട്രഷറർ സിദീഖ് കാലൊടി, ജില്ല സെക്രട്ടറിമരായ ഫക്രുദീൻ എപി, മുജീബ് കോട്ടക്കൽ
കോട്ടക്കൽ മണ്ഡലം പ്രസിഡന്റ് സിവി അഷ്‌റഫ്, മണ്ഡലം ഭാരവാഹികളായ ഉസ്മാൻ എടയൂർ, സൈദ് മാറാക്കര, ഷമീം സി, അബൂബക്കർ പൊന്മള, റസാഖ് വളാഞ്ചേരി,
ഗഫൂർ തയ്യിൽ, എന്നിവർ പ്രസംഗിച്ചു. ഫൈസൽ കല്ലൻ, വിപി ഗഫൂർ, വിപി ശരീഫ്, മുസ്തഫ ചെരട എന്നിവരെ ബിസിനെസ്സ് പെർഫോമൻസ് അവാർഡ് നൽകി ആദരിച്ചു. ജനറൽ സെക്രട്ടറി ബാപ്പു ചേലക്കുത് റിപ്പോർട്ട് അവതരിപ്പിച്ചു.
2022 മുതൽ 2025 വരെയുള്ള മൂന്ന് വർഷത്തേക്കുള്ള കമ്മിറ്റി പ്രസിഡന്റായി ബാപ്പു ചേലകുത്തിനെയും, ജനറൽ സെക്രട്ടറിയായി അഷ്‌റഫ് ബാബു കാലൊടിയെയും ട്രഷററായി എപി ശിഹാബിനെയും വർക്കിങ് പ്രസിഡന്റായി ജലിൽ.കെ യും, ഓർഗനൈസിങ് സെക്രട്ടറിയായി സമീർ ബാപ്പു കാലൊടിയെയും, വൈസ് പ്രസിഡന്റ്‌മാരായി മുസ്തഫ ചെരട, ഇല്യാസ് മണ്ണേത്ത്, ബദറു കല്പക, സമദ് സിവിയെയും ജോയിൻ സെക്രട്ടറിമാരായി ശരീഫ് മുത്തു, നൗഷാദ് നാരങ്ങാടൻ, ജാഫർ പതിയിൽ, സൈദലവി പുല്ലാട്ടിൽ എന്നിവരെയും തെരെഞ്ഞെടുത്തു.
റിട്ടേണിംഗ് ഓഫീസർ അസീസ് വേളേരി തെരഞ്ഞെടുപ്പു നിയന്ത്രിച്ചു.
ഖയ്യൂo കാളികാവ്, &റാഫി, ഷബീർ &ടീം അവതരിപ്പിച്ച മെഹ്ഫിൽ22 മാറാക്കര മീറ്റിന് മാറ്റ് കൂട്ടി.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Mediavisionlive.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !