തൃക്കാർത്തിക യോടനുബന്ധിച്ച് ഏർപ്പെടുത്തിയ തൃക്കാർത്തിക പുരസ്‌കാരം പ്രശ്‌സ്ത ചെണ്ടകലാകാരൻ പദ്മശ്രീ പെരുവനം കുട്ടൻ മാരാർക്ക് സമർപ്പിച്ചു. തൃശ്ശൂർ പൂരത്തിലെ ഇലഞ്ഞിത്തറ മേളം ഉൾപ്പെടെ കേരളത്തിലെ അറിയപ്പെടുന്ന നിരവധി ഉത്സവങ്ങൾക്കും മേള പ്രമാണിയാണ് കുട്ടൻ മാരാർ. തൃക്കാർത്തിക തലേ ദിവസമായ ചൊവ്വാഴ്ച വൈകുന്നേരം സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനത്തിൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം ആർ മുരളിയാണ് പുരസ്‌കാരം സമർപ്പിച്ചത്.
ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ഗോവിന്ദൻ കുട്ടി അധ്യക്ഷയായി. മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ പി നന്ദകുമാർ മുഖ്യ പ്രഭാഷണം നടത്തി.കോഴിക്കോട് അഡിഷണൽ ഡി എം ഒ ഡോ. പീയൂസ് നമ്പൂതിരിപ്പാട് മുഖ്യാതിഥിയായി പങ്കെടുത്തു.കാടാമ്പുഴ ദേവസ്വം ട്രസ്റ്റി ഡോ. എം വി രാമചന്ദ്രവാര്യർ, മലബാർ ദേവസ്വം ബോർഡ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാൻ പി കെ മധുസൂദനൻ, ബോർഡ് മെമ്പർമാരായ ഓട്ടൂർ ഉണ്ണികൃഷ്ണൻ, എം രാധ, കെ മോഹനൻ, കെ ലോഹ്യ, ബോർഡ് ഡെപ്യൂട്ടി കമ്മിഷണർമാരായ കെ പി മനോജ് കുമാർ, ടി സി ബിജു, മലപ്പുറം ഏരിയ കമ്മിറ്റി ചെയർമാൻ ഒ കെ ബേബി ശങ്കർ എന്നിവർ സാംസ്‌കാരിക സമ്മേളനത്തിൽ സംസാരിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അണ്ടലാടി മന ഉണ്ണി നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എ എസ് അജയകുമാർ സ്വാഗതവും ദേവസ്വം മാനേജർ എൻ വി മുരളി വാര്യർ നന്ദിയും പറഞ്ഞു.
Content Highlights: Katampuzha Bhagavathy Devaswom Trikarthika Mahotsavam has started.
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !