തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മാസങ്ങളായി നടത്തിവരുന്ന സമരം ഒത്തുതീര്‍പ്പായി. വിഴിഞ്ഞ സമരസമിതിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയിലാണ് സമവായമായത്. മന്ത്രിസഭാ ഉപസമിതിയുമായി വിഴിഞ്ഞം സമരസമിതി നേതാക്കള്‍ നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച. സമരം ഒത്തുതീര്‍പ്പാക്കാന്‍ സമരസമിതി മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതായാണ് സൂചന.
ചര്‍ച്ചയ്ക്ക് മുന്നോടിയായി സമരസമിതി യോഗം ചേര്‍ന്ന് നാല് നിര്‍ദ്ദേശങ്ങളാണ് മുന്നോട്ട് വെച്ചത്. വാടക 8,000 ആയി ഉയര്‍ത്തണമെന്നതായിരുന്നു ഒന്നാമത്തെ നിര്‍ദ്ദേശം. വാടക തുക സര്‍ക്കാര്‍ കണ്ടെത്തണം, അദാനി ഫണ്ട് വേണ്ടെന്നാണ് സമരക്കാരുടെ നിലപാട്. സംഘര്‍ഷങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം, തീരശോഷണം പഠിക്കാനുള്ള സമിതിയില്‍ പ്രാദേശിക വിദഗ്ധരെ ഉള്‍പ്പെടുത്തണം, ആവശ്യങ്ങളില്‍ സര്‍ക്കാര്‍ കൃത്യമായി ഉറപ്പുനല്‍കണം എന്നിവയായിരുന്നു സമരക്കാരുടെ മറ്റ് ആവശ്യങ്ങള്‍.
ഒത്തു തീർപ്പിൽ പൂർണമായ സംതൃപ്തിയില്ല; സമവായത്തിനായി സമരസമിതി വിട്ടുവീഴ്ച നടത്തിയതായി ഫാദർ യൂജിൻ പെരേര
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിരുദ്ധസമരത്തിലെ സമവായ ചർച്ചയിൽ ഒത്തുതീർപ്പിലെത്തിയെങ്കിലും പൂർണമായ സംതൃപ്തിയില്ലെന്ന് ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ.യൂജിൻ പെരേര. സമരം തീർക്കാനായി സമരസമിതി വിട്ടുവീഴ്ച നടത്തിയതായും മുഖ്യമന്ത്രിയുമായുള്ള ചർച്ചകൾക്ക് ശേഷം വികാരി ജനറൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. പ്രതിമാസ വാടകയായി 5,500 രൂപ പൂർണമായും സർക്കാർ തന്നെ നൽകണമെന്നും 2,500 രൂപ അദാനിയുടെ സിഎസ്ആർ ഫണ്ടിൽ നിന്നും നൽകാമെന്നുള്ള വാഗ്ദാനം നിരാകരിച്ചതായും അദ്ദേഹം പറഞ്ഞു.
എല്ലാ സമരങ്ങളും എല്ലാ ആവശ്യങ്ങളും വിജയിക്കില്ല, വിഴിഞ്ഞം സമരവും സമാനമാണെന്ന് കേന്ദ്ര സർക്കാർ മൂന്ന് ബില്ലുകൾ പിൻവലിച്ചപ്പോൾ കർഷക സമരം താത്കാലികമായി പിൻവലിച്ചത് ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. വിഴിഞ്ഞത്തെ സാഹചര്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്ക്കരിക്കേണ്ട ആവശ്യകതയുണ്ടെന്നും യൂജിൻ പെരേര വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ:
എല്ലാ സമരങ്ങളും എല്ലാ ആവശ്യങ്ങളും വിജയിക്കില്ല, വിഴിഞ്ഞം സമരവും സമാനമാണെന്ന് കേന്ദ്ര സർക്കാർ മൂന്ന് ബില്ലുകൾ പിൻവലിച്ചപ്പോൾ കർഷക സമരം താത്കാലികമായി പിൻവലിച്ചത് ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. വിഴിഞ്ഞത്തെ സാഹചര്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്ക്കരിക്കേണ്ട ആവശ്യകതയുണ്ടെന്നും യൂജിൻ പെരേര വ്യക്തമാക്കി.
Content Highlights: Vizhinjam strike settled; In a meeting with Samavayam Chief Minister
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !