മലപ്പുറം-തൃക്കണാപുരം: കുടിവെള്ളം നൽകാത്തതിന് പരാതിക്കാരന് എടപ്പാൾ വാട്ടർ അതോറിറ്റിയിലെ ഉദ്യോഗസ്ഥർ 35,000/- രൂപ നൽകാൻ ജില്ലാ ഉപഭോക്തൃ കമ്മീഷൻ വിധി. തൃക്കണാപുരം രാരംകണ്ടത്ത് ഉമ്മർ കോയ നൽകിയ പരാതിയിലാണ് എടപ്പാൾ വാട്ടർ അതോറിറ്റിയിലെ ഉദ്യോഗസ്ഥർക്ക് എതിരെ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. 2021 മാർച്ച് മാസത്തിൽ കൊടുത്ത പരാതിയിൽ എതിർകക്ഷികളായ എടപ്പാൾ വാട്ടർ അതോറിറ്റിയിലെ അസിസ്റ്റന്റ് എഞ്ചിനീയർ, എക്സിക്യുട്ടിവ് എഞ്ചിനീയർ, മലപ്പുറം വാട്ടർ അതോറിറ്റിയിലെ സൂപ്രണ്ടിങ് എൻജിനീയർ എന്നിവരാണ് എതിർകക്ഷികൾ.
2020-ലാണ് ഉമ്മർകോയ പരാതികൾ കൊടുത്തു തുടങ്ങിയത്. സേവനാവകാശ നിയമപ്രകാരം പരാതി നൽകിയെങ്കിലും ഒന്നിനും മറുപടി കിട്ടിയിരുന്നില്ല. പരാതി കൊടുത്തൂ എന്ന കാരണം പറഞ്ഞ് പൈപ്പ് ലൈൻ വാൽവ് പൂട്ടുകയും തവനൂർ ഗ്രാമ പഞ്ചായത്തിലെ 9-ാം വാർഡിലെ MES കോളേജ് ഭാഗത്തുള്ള ഉപഭോക്താക്കൾക്ക് കുടിവെള്ളം നിഷേധിക്കുകയായിരുന്നു. ഇതോടെയാണ് പരാതിക്കാരൻ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. മതിയായ രേഖകൾ എല്ലാം പരാതിക്കാരൻ ഹാജരാക്കിയിരുന്നു. എടപ്പാൾ വാട്ടർ അതോറിറ്റിയിലെ വാദം ഉപഭോക്തൃ കമ്മീഷൻ അംഗീകരിച്ചില്ല. 30,000/- രൂപ സേവനത്തിൽ വീഴ്ച വരുത്തിയതിനും, കോടതി ചിലവായി 5000/- രൂപയും പരാതിക്കാരന് നൽകാനാണ് കെ.മോഹൻദാസ് പ്രസിഡന്റും, പ്രീതി ശിവരാമൻ, സി.വി.മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി.
ഒരു മാസത്തിനകം വിധി സംഖ്യ നൽകാതിരുന്നാൽ മുഴുവൻ സംഖ്യക്കും വിധിയായ തീയതി മുതൽ 12% ശതമാനം പലിശ നൽകണമെന്നും വിധിയിലുണ്ട്.
2020-21-വർഷത്തേക്കുള്ള ഭരണാനുമതി ലഭിച്ച 40-കോടി രൂപയുടെ പദ്ധതി നിശ്ചിത കാലയളവിനുള്ളിൽ നടപ്പാക്കാനും അതുവഴി പരാതിക്കാരന് ഒരു വീഴ്ചയുമില്ലാതെ സ്ഥിരമായി ജല വിതരണം നടത്തണമെന്നും എതിർ കക്ഷികൾക്ക് നിർദേശം നൽകുന്നു. എടപ്പാൾ വാട്ടർ അതോറിറ്റിയിലെ അസിസ്റ്റന്റ് എൻജിനീയറും, എക്സിക്യൂട്ടീവ് എൻജിനീയറും വീഴ്ച വരുത്തിയതിനാലാണ് കമ്മീഷൻ നഷ്ടപരിഹാരം വിധിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights:
Denied drinking water; Edapal Water Authority Court verdict to pay Rs 35,000 to the complainant


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !