ന്യൂഡല്‍ഹി: സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്നതു കൊണ്ട് 2021ല്‍ 16,397 പേര്‍ റോഡ് അപകടങ്ങളില്‍ മരിച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതില്‍ 8438 പേര്‍ ഡ്രൈവര്‍മാരും 7959 പേര്‍ യാത്രക്കാരും ആണെന്ന് റോഡ് ഹൈവേ മന്ത്രാലയം റിപ്പോര്‍ട്ടില്‍ പറഞ്ഞു.
ഹെല്‍മറ്റ് ധരിക്കാതിരുന്നതുകൊണ്ട് 2021ല്‍ 46,593 പേരാണ് അപകടങ്ങളില്‍ മരിച്ചത്. ഇതില്‍ 32,877 പേര്‍ വണ്ടി ഓടിച്ചവരും 13,716 പേര്‍ പിന്‍സീറ്റ് യാത്രക്കാരും ആണെന്ന് റോഡ് ആക്‌സിഡന്റ് ഇന്‍ ഇന്ത്യ എന്ന റിപ്പോര്‍ട്ടില്‍ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.
ആകെ 4,12,432 റോഡ് അപകടങ്ങളാണ് ഈ വര്‍ഷം ഉണ്ടായത്. 1,53,972 പേര്‍ക്ക് ഇവയില്‍ ജീവന്‍ നഷ്ടപ്പെട്ടു. 3,84,448 പേര്‍ക്കാണ് പരിക്കു പറ്റിയത്. ഹെല്‍മറ്റ് വയ്ക്കാത്തതിനാല്‍ 93,763 പേര്‍ക്കും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനാല്‍ 39,231 പേര്‍ക്കും പരിക്കു പറ്റി.
Content Highlights: 46,593 not wearing helmets, 16,397 not wearing seat belts; 1,53,972 people died in road accidents in 2021
.jpg)
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !