മൂക്കിലൂടെ ഒഴിക്കുന്ന ഭാരത് ബയോടെക് നിര്‍മ്മിച്ച കോവിഡ് വാക്‌സിന്റെ വില നിശ്ചയിച്ചു. സ്വകാര്യ മേഖലയില്‍ വാക്‌സിന്റെ വില 800 രൂപയാണ്. സര്‍ക്കാര്‍ ആശുപത്രികൾക്ക് വാക്‌സിന്‍ വില 325 രൂപയായും നിശ്ചയിച്ചതായി ഭാരത് ബയോടെക് അറിയിച്ചു. ഇതിനു പുറമേ അഞ്ചു ശതമാനം ജിഎസ്ടി കൂടി നല്‍കണം.
സ്വകാര്യആശുപത്രികളില്‍ സര്‍വീസ് ചാര്‍ജ് കൂടി കൂട്ടുമ്പോള്‍ വില ഇനിയും ഉയരും. 150 രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കിയാല്‍, നികുതി അടക്കം ആയിരം രൂപയോളം നല്‍കേണ്ടി വരും. കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയ വാക്‌സിന്‍ കോവിന്‍ ആപ്പിലൂടെ ലഭ്യമാകും.
ഇന്‍കോ വാക് എന്ന വാക്‌സിന്‍ ജനുവരി നാലാമത്തെ ആഴ്ചയോടെ വിപണിയില്‍ എത്തുമെന്ന് നിര്‍മ്മാതാക്കളായ ഭാരത് ബയോടെക് അറിയിച്ചു. നിലവില്‍ കോവിഷീല്‍ഡ്, കോവാക്‌സിന്‍ തുടങ്ങിയ രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ച 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് ആയാണ് മൂക്കിലൂടെ ഒഴിക്കുന്ന വാക്‌സിന്‍ നല്‍കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Bharat Biotech fixes nasal wax price; 800 in private hospitals and Rs 325 in government


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !