" അക്ഷര "യുടെ ഇടപെടൽ ഫലം കണ്ടു.. അധികാരിപടി അംഗൻവാടി നാടിന് സമർപ്പിച്ചു

0

മുപ്പത് വർഷത്തോളമായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വന്നിരുന്ന എടയൂർ അധികാരിപടി 07 നമ്പർ അംഗൻവാടി ശനിയാഴ്ച നാടിന് സമർപ്പിച്ചു.കുറ്റിപുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വസീമ വേളേരി ഉദ്ഘാടനം നിർവ്വഹിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹീം അധ്യക്ഷയായിരുന്നു.

 അധികാരിപടിയിൽ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന അംഗൻവാടിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി വർഷങ്ങളോളമായി അധികാരിപടി അക്ഷര സാംസ്കാരിക സമിതി നിരന്തരമായി ഇടപെടലുകൾ നടത്തിവരികയായിരുന്നു. മാറിമാറി വന്നിരുന്ന വാർഡ് മെമ്പർമാർക്കൊപ്പം അക്ഷര സാംസ്കാരിക സമിതി പ്രവർത്തകരും സജീവമായി ഇടപെടലുകൾ നടത്തിയെങ്കിലും പദ്ധതി ഫലം കണ്ടില്ല. ]


 തുടർന്ന്കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയിലെ പന്ത്രണ്ടാം വാർഡ് മെമ്പർ അബ്ദുള്ളക്കുട്ടി ക്കൊപ്പം അക്ഷര സാംസ്കാരിക സമിതി പ്രവർത്തകരും സജീവമായി  ഇടപെടലുകൾ നടത്തുകയും 
 നാട്ടുകാരുടെ സഹകരണത്തോടെ പണം പിരിവെടുത്ത് സ്ഥലം വാങ്ങുകയും കെട്ടിടത്തിൻ്റെ കോൺക്രീറ്റ് പ്രവൃത്തികൾ പൂർത്തീകരിക്കുകയും ചെയ്തു.
തുടന്ന് പ്രവൃത്തികൾ മന്ദഗതിയിലായതിനെ തുടർന്ന് അക്ഷര സാംസ്കാരിക സമിതി പ്രവർത്തകർ വീണ്ടും രംഗത്തിറങ്ങുകയും പഞ്ചായത്ത് സെക്രട്ടറിക്ക് ഇത് സംബന്ധിച്ച് നിവേദനവും മറ്റും നൽകുകയും ചെയ്തു.
ഇതേ തുടർന്ന് പഞ്ചായത്ത് ഭരണസമിതി  ധ്രുതഗതിയിൽ പ്രവൃത്തികൾ പൂർത്തീകരിക്കുകയും അംഗൻവാടി തുറന്ന് നൽകുകയുമായിരുന്നു

വൈകിയാണങ്കിലും കുരുന്നുകളുടെ സുഖകരമായ പഠനാന്തരീക്ഷത്തിന് സൗകര്യമൊരുക്കിയ പഞ്ചായത്ത് ഭരണസമിതിയെ അക്ഷര സാംസ്കാരിക സമിതി അഭിനന്ദിച്ചു.

 അംഗൻവാടിയിലേക്ക് അക്ഷര സാംസ്കാരിക സമിതി ഉപഹാരവും നൽകി.
Content Highlights:" Akshara "'s intervention has yielded results
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !