തിരുവനന്തപുരം: ഡിസംബര്‍ അഞ്ചു മുതല്‍ 31 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം ക്രമീകരിച്ചു. രാവിലെയുള്ള പ്രവര്‍ത്തന സമയം എട്ടു മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും ഉച്ചകഴിഞ്ഞുള്ള പ്രവര്‍ത്തന സമയം രണ്ടു മുതല്‍ ഏഴു വരെയുമായിരിക്കും.
മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളില്‍ ഡിസംബര്‍ അഞ്ചു മുതല്‍ 10 വരെയും 19 മുതല്‍ 24 വരെയുമുള്ള ദിവസങ്ങളില്‍ റേഷന്‍ കടകള്‍ രാവിലെ പ്രവര്‍ത്തിക്കും. ഡിസംബര്‍ 12 മുതല്‍ 17 വരെയും 26 മുതല്‍ 31 വരെയും ഉച്ചയ്ക്കു ശേഷമാകും റേഷന്‍ കടകളുടെ പ്രവര്‍ത്തനം.
എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍കോട്, ഇടുക്കി ജില്ലകളില്‍ ഡിസംബര്‍ 12 മുതല്‍ 17 വരെയും 26 മുതവല്‍ 31 വരെയുമുള്ള ദിവസങ്ങളില്‍ രാവിലെ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും. ഡിസംബര്‍ അഞ്ചു മുതല്‍ 10 വരെയും 19 മുതല്‍ 24 വരെയും ഉച്ചയ്ക്കു ശേഷമാകും റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുക.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Change in working hours of ration shops
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !