ലോകകപ്പ് ഫുട്ബോള്‍ സെമി ഫൈനല്‍ പോരാട്ടത്തില്‍ ഇന്ന് അര്‍ജന്‍റീനയും ക്രൊയേഷ്യയും മുഖാമുഖം.
തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ പ്രവേശമാണ് ക്രൊയേഷ്യയുടെ ലക്ഷ്യം. അപാരഫോമിലുള്ള ലയണല്‍ മെസിയുടെ കരുത്തില്‍ ആറാം ഫൈനല്‍ പ്രവേശമാണ് അര്‍ജന്‍റീന സ്വപ്നം കാണുന്നത്. ക്വാര്‍ട്ടറില്‍ നിന്നും വലിയ മാറ്റങ്ങളില്ലാതെയാകും ടീമുകള്‍ ഇറങ്ങുകയെന്നാണ് സൂചന.
തുടര്‍ച്ചയായി രണ്ടാം വട്ടവും ക്രോട്ടുകളെ ലോകകപ്പിന്‍റെ സെമിയിലെത്തിച്ച ഡാലിച്ച് ക്രോയേഷ്യക്കാര്‍ക്കിന്ന് ഇതിഹാസമാണ്. കരിയറിലെ ഒടുക്കത്തെ ഫോമില്‍ കളിക്കുന്ന ലയണല്‍ മെസി തന്നെയാണ് അര്‍ജന്‍റീനയുടെ ഇന്ധനം നെതര്‍ലാന്‍റിസിനെ എക്സ്ട്രാ ടൈമില്‍ ഇറങ്ങിയ ഡി മരിയ ഇന്ന് ആദ്യ ഇലവനില്‍ ഇടം പിടിച്ചേക്കുമെന്നാണ് സൂചന.
ആക്രമണത്തിനും പ്രതിരോധത്തിനും തുല്യ ഊന്നല്‍ നല്കിക്കൊണ്ടുള്ള 4-3-3 ശൈലിയില്‍ തന്നെയാകും ഇന്ന് അര്‍ജന്‍റീന ഇറങ്ങുക. ലൂക്ക മോഡ്രിച്ച് അടങ്ങുന്ന ക്രോട്ട് മധ്യനിര വലിയ വെല്ലുവിളിയാണെന്നും കടുപ്പമേറിയ പോരാട്ടമാണെന്നും അര്‍ജന്‍റീന കോച്ച് ലയണല്‍ സ്കലോണി ദോഹയില്‍ പറഞ്ഞു. ലോകകപ്പില്‍ അഞ്ച് തവണയാണ് അര്‍ജന്‍റീന ഇതിന് മുമ്ബ് ഫൈനലിലെത്തിയത്. സെമിയില്‍ തോറ്റ് ഇതുവരെ പുറത്തായിട്ടില്ലെന്നതും ടീമിന് ആത്മവിശ്വാസം പകരുന്ന കണക്കാണ്. ഇന്ത്യന്‍ സമയം അര്‍ധരാത്രി 12.30നാണ് മത്സരം.
Content Highlights: Argentina aiming for sixth final; Today we know the first finalists in the World Cup
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !