സീക്രട്ട് മെസെജൊക്കെ ഒരു വട്ടം വായിച്ചാല്‍ മതിയെന്ന് വാട്ട്സാപ്പ്. ഫോട്ടോയും വീഡിയോയും അയയ്ക്കുമ്ബോള്‍ വണ്‍സ് ഇന്‍ എ വ്യൂ എന്ന സെറ്റിങ്സ് ഉപയോഗിക്കാനാകുന്ന പോലെ മെസെജിലും പരീക്ഷിക്കാനാകും.
മെസെജിന്റെ സ്ക്രീന്‍ഷോട്ട് എടുക്കാനാകാത്ത രീതിയിലായിരിക്കും സെറ്റ് ചെയ്യുക.
വാട്ട്സാപ്പ് ബീറ്റ ഉപയോക്താക്കള്‌ക്ക് ഈ അപ്ഡേറ്റ് വൈകാതെ ലഭ്യമായി തുടങ്ങും. ഉപയോക്താക്കളുടെ സന്ദേശങ്ങള്‍ക്ക് കൂടുതല്‍ സ്വകാര്യത നല്‍കുന്ന ഫീച്ചറാണിത്. കണ്ടയുടനെ അപ്രത്യക്ഷമാകുന്ന തരത്തിലാണ് ഇവ സെറ്റ് ചെയ്തിരിക്കുന്നത്. എല്ലാവര്ക്കും ഇത് ലഭ്യമാകാന്‍ ഇനിയും സമയമെടുത്തേക്കും.
കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് മെസെജ് യുവര്‍സെല്‍ഫ് ഓപ്ഷന്‍ ലഭ്യമായി തുടങ്ങിയത്. കുറിപ്പുകള്‍ അയച്ചിടാനും റിമൈന്‍ഡറുകള്‍ സെറ്റ് ചെയ്യാനും ഈ ഫീച്ചര്‍ ഉപയോക്താക്കളെ സഹായിക്കുന്നുണ്ട്. ഈ ഫീച്ചര്‍ ഉപയോഗിച്ച്, ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും ഓഡിയോയും ആപ്പിനുള്ളില്‍ തന്നെ സ്വയം പങ്കിടാന്‍ കഴിയും.
ഐഫോണ്‍, ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ എന്നിവര്‍ക്ക് വാട്ട്സാപ്പിലെ മെസേജ് യുവര്‍സെഫ് ഫീച്ചര്‍ ലഭ്യമായി തുടങ്ങി. ഗൂഗിള്‍ പ്ലേ സ്റ്റോറിലൂടെയോ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നോ ആപ്പ് അപ്ഡേറ്റ് ചെയ്യുന്നവര്‍ക്ക് മാത്രമേ ഈ ഫീച്ചര്‍ ലഭ്യമാകൂ. അപ്‌ഡേറ്റ് ചെയ്‌ത വാട്ട്സാപ്പ് തുറക്കുക, ഒരു പുതിയ ചാറ്റ് ക്രിയേറ്റ് ചെയ്യുക എന്നതില്‍ ക്ലിക്ക് ചെയ്യുക,
കോണ്‍ടാക്റ്റുകളില്‍ നിന്ന് സ്വന്തം നമ്ബര്‍ നിങ്ങള്‍ക്ക് തന്നെ കാണാന്‍ കഴിയും. അവസാനമായി, നിങ്ങളുടെ നമ്ബര്‍ തിരഞ്ഞെടുത്ത് മെസെജയയ്ക്കുന്നത് ആരംഭിക്കുക. ഈ സവിശേഷത ഉപയോഗിച്ച്, ഉപയോക്താക്കള്‍ക്ക് സ്വയം കുറിപ്പുകള്‍ പങ്കിടാനും ആപ്പിനുള്ളിലെ മറ്റ് ചാറ്റുകളില്‍ നിന്ന് ഒരു മെസെജോ മള്‍ട്ടിമീഡിയ ഫയലോ കൈമാറാനും കഴിയും.
നിങ്ങള്‍ക്ക് വാട്ട്‌സ്‌ആപ്പില്‍ വോയ്‌സ് നോട്ടുകള്‍ റെക്കോര്‍ഡ് ചെയ്യാനും ഫോട്ടോകള്‍ ക്ലിക്കുചെയ്‌ത് അവ നിങ്ങള്‍ക്കായി ഷെയറ്‍ ചെയ്യാനും കഴിയും.ഇമേജ് ബ്ലര്‍ ചെയ്യാനുളള ഓപ്ഷന്‍ അടുത്തിടെയാണ് വാട്ട്സാപ്പ് കൊണ്ടുവന്നത്. ഇതിനു പിന്നാലെയാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്.
Content Highlights: Just read this message once; WhatsApp with a big change
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !