ബ്യൂണസ് ഐറിസ്: 36 വര്‍ഷങ്ങള്‍ക്ക് ശേഷം ലോക കിരീടം അര്‍ജന്റീനയുടെ മണ്ണില്‍. ഖത്തര്‍ ലോകകപ്പില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ച് കിരീടം ചൂടിയ മെസിയും സംഘവും അര്‍ജന്റീനയില്‍ എത്തി. പുലര്‍ച്ചെ രണ്ട് മണിക്കും പതിനായിരങ്ങളാണ് കിരീടവുമായി വരുന്ന സംഘത്തെ കാത്ത് ബ്യൂണസ് ഐറിസില്‍ കാത്ത് നിന്നത്.
കിരീടവും കയ്യില്‍ പിടിച്ച് മെസിയാണ് വിമാനത്തില്‍ നിന്ന് ആദ്യം പുറത്തിറങ്ങിയത്. ലോക കീരീടം തന്റെ ഇടത് കൈകൊണ്ടുയര്‍ത്തി കാണിച്ച് മെസി പടികളിറങ്ങി...പിന്നിലായി സ്‌കലോനിയും. പിന്നാലെ സഹതാരങ്ങള്‍ക്കൊപ്പം ലോക ചാമ്പ്യന്മാര്‍ എന്നെഴുതിയ തുറന്ന ബസിലേക്ക്...വിമാനത്താവളത്തില്‍ നിന്ന് ഒബലെഷ്‌ക് ലക്ഷ്യമാക്കി ഇരുവശത്തും തിങ്ങി നിറഞ്ഞ ജനത്തിന് നടുവിലൂടെ കിരീടവുമായി മെസിയേയും സംഘത്തേയും വഹിച്ച് ബസ് നീങ്ങി.
ഒരു ടീം ഒരു രാജ്യം ഒരു സ്വപ്‌നം എന്നാണ് മെസിയും സംഘവും എത്തിയ വിമാനത്തില്‍ എഴുതിയിരുന്നത്. വിജയം ആഘോഷിക്കാന്‍ അര്‍ജന്റീനയില്‍ ഇന്ന്് പൊതു അവധി പ്രഖ്യാപിച്ചിരുന്നു. വിമാനത്താവളത്തില്‍ നിന്ന് അര്‍ജന്റൈന്‍ പ്രസിഡന്റിന്റെ വസതിയിലേക്ക് മെസിയും കൂട്ടരും പോകും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ലോകകപ്പ് ജയം ആഘോഷിച്ച് ജനം നിറഞ്ഞെത്തിയ ഒബലഷ്‌ക്കിലേക്കാണ് കിരീടവുമായി ടീം പോവുക...

Content Highlights: Argentina burst into the blue sea; Messi and his team flew away with the crown
.jpg)
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !