കൊച്ചി: ചലച്ചിത്ര നിര്‍മ്മാതാവിനെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആ പനമ്ബള്ളി നഗര്‍ സൗത്തിലുള്ള ഫ്ളാറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
യുവജന സമാജം റോഡില്‍ ജയിന്‍ വുഡ് ഫോര്‍ഡ് അപ്പാര്‍ട്ട്മെന്റ്, 5 ഡിയില്‍ കിടപ്പുമുറിയില്‍ തറയില്‍ മരിച്ച നിലയിലാണ് മൃതദേഹം. മൂക്കില്‍നിന്നും വായില്‍നിന്നും രക്തം വാര്‍ന്ന നിലയിലാണ് മൃതദേഹം ഉള്ളത്. വീട് അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. 44 വയസ്സായിരുന്നു. കോട്ടയം സ്വദേശിയാണ് ജെയ്സണ്‍.
ര്‍.ജെ ക്രിയേഷന്‍സ് സിനിമ നിര്‍മ്മാണ കമ്ബനിയുടെ ഉടമയാണ് ജെയ്സണ്‍ എളംകുളം. ശൃംഗാരവേലന്‍ (2013), ഓര്‍മ്മയുണ്ടോ ഈ മുഖം (2014), ജമ്നാപ്യാരി (2015), ലവകുശ (2017) എന്നീ സിനിമകളുടെ നിര്‍മ്മാതാവ് ആണ് ജെയ്സണ്‍ എളംകുളം. ബ്രിട്ടീഷ് മാര്‍ക്കറ്റ് എന്ന സിനിമയുടെ പ്രൊഡക്ഷന്‍ മാനേജറായിട്ടാണ് ചലച്ചിത്രരംഗത്തേക്ക് കടന്നു വരുന്നത്. നിരവധി സിനിമകളില്‍ പ്രൊഡക്ഷന്‍ മാനേജറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Content Highlights: Filmmaker Jason found dead in his flat in Ellamkulam, Kochi
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !