തിരുവനന്തപുരം: നേമം സ്വദേശി യുവതിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. ഒന്‍പത് വര്‍ഷത്തിന് ശേഷമാണ് കേസ് കൊലപാതകമാണെന്ന് തെളിഞ്ഞത്.അശ്വതിയുടെ മൃതദേഹം വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്തെുകയായിരുന്നു. ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.
ഭര്‍ത്താവ് കുറ്റം സമ്മതിച്ചതായി ക്രൈംബ്രാഞ്ച് പറഞ്ഞു. തീ കൊളുത്തിയാണ് കൊലപ്പെടുത്തിയതെന്ന് രതീഷ് പൊലീസിനോട് സമ്മതിച്ചു. അശ്വതിയുടെ മരണം ആത്മഹത്യയെന്നായിരുന്നു പ്രാഥമിക നിഗമനം. അശ്വതി മരിച്ച സമയത്ത് രതീഷിന്റെ കൈകളിലും പൊള്ളലുണ്ടായിരുന്നു. ആ സമയത്ത് ബന്ധുക്കള്‍ ചില സംശയം പ്രകടിപ്പിച്ചെങ്കിലും അശ്വതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കൈകള്‍ പൊള്ളിയതാണെന്നായിരുന്നു രതീഷ് കേസ് അന്വേഷിച്ച പൊലീസിനോട് പറഞ്ഞത്.
എന്നാല്‍, അശ്വതിയുടെ ബന്ധുക്കള്‍ അന്വേഷണം ആവശ്യപ്പെട്ട് രതീഷിനെതിരെ ക്രൈംബ്രാഞ്ചിന് പരാതി നല്‍കി. ക്രൈംബ്രാഞ്ച് എസ്പി മധുസൂദനന്‍ പഴയ ഫയലുകള്‍ പരിശോധിക്കുകയും ഫോറന്‍സിക് സംഘം വീണ്ടും പരിശോധിക്കുകയും ചെയ്തതോടെ അവര്‍ ചില സംശയം പ്രകടിപ്പിച്ചു. തുടര്‍ന്നാണ് രതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രതീഷ് കുറ്റം സമ്മതിച്ചു. മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയതാണെന്ന് രതീഷ് സമ്മതിക്കുകയായിരുന്നു.
Content Highlights: burnt inside the house; The husband said that he killed the young woman;
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !