പുറമണ്ണൂർ: മജ്‌ലിസ് ആർട്സ് ആൻഡ് സയൻസ് കോളേജ്, മജ്‌ലിസ് പോളിടെക്കനിക് കോളേജ് എന്നിവയുടെ ആഭിമുഖ്യത്തിൽ കാലിക്കറ്റ് കരിയർ അക്കാദമിയുടെ സഹകരണത്തോടെ 2022 ഡിസംബർ 6 ന് രാവിലെ 9 മണി മുതൽ മജ്‌ലിസ് കോളേജ് ക്യാമ്പസിൽ വെച്ച് മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു.
ഇന്ത്യയിലും, ഇന്ത്യക്ക് പുറത്തുമുള്ള 50 ലധികം കമ്പനികൾ ജോബ് ഫെയറിൽ പങ്കെടുക്കുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്ത് മലബാർ മേഖലയിൽ ഒട്ടനവധി സംഭാവനകൾ നൽകിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ് മജ്‌ലിസ്. പുതിയ തലമുറ കോഴ്സുകളടക്കം 24 ബിരുദ- ബിരുദാനന്തര ബിരുദ കോഴ്സുകളിലായി മൂവായിരത്തിൽ അധികം വിദ്യാർത്ഥികൾ മജ്‌ലിസ് കോളേജിൽ പഠിക്കുന്നുണ്ട്. നാഷണൽ അസ്സസ്മെന്റ് ആൻഡ് ആക്രെഡിറ്റേഷൻ കൗൺസിലിന്റെ അംഗീകാരം നേടിയ മലപ്പുറം ജില്ലയിലെ ഏക സ്വാശ്രയ കോളേജാണ് മജ്‌ലിസ്. സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് മലബാർ മേഖലയിൽ ഒട്ടനവധി സംഭാവനകൾ നൽകിയ സ്ഥാപമാണ് മജ്‌ലിസ് പോളിടെക്കനിക്ക് കോളേജ്. അത്യാധുനിക സൗകര്യങ്ങളോട് കൂടി പ്രവർത്തിക്കുന്ന കോളേജിൽ നിലവിൽ വിവിധ ബ്രാഞ്ചുകളിലായി അഞ്ച് കോഴ്സുകളിലായി ആയിരത്തിൽ അധികം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി കെ അബ്ദുറബ്ബ് തൊഴിൽമേള ഉദ്ഘാടനം ചെയ്യും.
മജ്‌ലിസ് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം ഉന്നത സ്ഥാപങ്ങളിൽ ജോലി നേടാൻ അവസരം ലഭ്യമാക്കുക, കൂടാതെ പൂർവവിദ്യാർത്ഥികൾ, സമീപ പഞ്ചായത്തുകളിലെ അഭ്യസ്ത വിദ്യരായ ഉദ്യോഗാർത്ഥികൾ എന്നിവർക്ക് തൊഴിൽ മേളയിൽ പങ്കെടുക്കാൻ അവസരം നൽകുക എന്നതാണ് മേള കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഫിനാൻസ്, മീഡിയ, ഐ ടി, മെഡിക്കൽ, ഓട്ടോമൊബൈൽ, കൺസ്ട്രക്ഷൻ, ഇലക്ട്രോണിക്സ്, തുടങ്ങിയ കമ്പനികളാണ് ജോബ് ഫെയറിൽ പങ്കെടുക്കുന്നത്. മജ്‌ലിസ് കോളേജിൽ വെച്ച് നടന്ന വാർത്താ സമ്മേളനത്തിൽ കോളേജ് സെക്രട്ടറി സി പി ഹംസ ഹാജി, ചെയർമാൻ സലീം കുരുവമ്പലം, സിദ്ധീഖ് ഹാജി, കെ പി ഹംസ മാസ്റ്റർ, പ്രിൻസിപ്പൽ ഡോ. മുഹമ്മദ് കുട്ടി, ഡയറക്ടർ നൗഷാദ് എൻ, ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ യു അബ്ദുൽ കരീം, കെ പി മുഹമ്മദ് ശരീഫ് തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: Majlis Mega Job Fair starts tomorrow..
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !