![]() |
| പ്രതി റംഷീദിനെ പൊലീസ് പിടികൂടിയപ്പോള്‍/ ടിവി ദൃശ്യം |
കാസര്‍കോട്: കാപ്പ ചുമത്തി നാടുകടത്തിയ ഗുണ്ടയെ സിനിമാ സ്റ്റൈലില്‍ ചേസ് ചെയ്ത് പൊലീസ് പിടികൂടി. കാസര്‍കോട് അമ്പലത്തറ സ്വദേശി ബി റംഷീദിനെ ആണ് പടന്നക്കാട് ദേശീയപാതയില്‍ വെച്ച് പൊലീസ് വളഞ്ഞിട്ട് പിടികൂടിയത്.
ഉത്തരവ് ലംഘിച്ച് ഇയാള്‍ ജില്ലയിലെത്തിയതായിരുന്നു. ഇയാളുടെ സുഹൃത്ത് സുബൈറും പിടിയിലായിട്ടുണ്ട്. ഇവരുടെ പക്കല്‍ നിന്നും 1.88 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തിട്ടുണ്ട്.
വാഹനപരിശോധനയ്ക്കിടെ ഇവര്‍ സഞ്ചരിച്ച കാര്‍ പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോകുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് ചേസ് ചെയ്ത് ഇവരെ കീഴ്‌പ്പെടുത്തിയത്. അടിപിടി, മയക്കുമരുന്ന് തുടങ്ങി നിരവധി കേസുകളിലെ പ്രതിയായ റംഷീദിനെ കാപ്പ ചുമത്തി നാടു കടത്തിയതാണ്.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: The car sped off without stopping despite waving; The police chased the goon in movie style and caught him


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !