![]() |
പ്രതീകാത്മക ചിത്രം |
മലപ്പുറം: ജില്ലയില്‍ കുട്ടികളില്‍ മീസില്‍സ് (അഞ്ചാം പനി) വ്യാപമാകുന്ന സാഹചര്യത്തില്‍ രക്ഷിതാക്കള്‍ അതീവശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. ജില്ലയില്‍ ഇതുവരെ 323 കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 60 പഞ്ചായത്തുകളിലും മൂന്നു മുനിസിപ്പാലിറ്റികളിലും മീസില്‍സ് രോഗം പടര്‍ന്നിട്ടുണ്ട്.
പ്രതിരോധ കുത്തിവയ്പ് വഴി തടയാവുന്ന അസുഖമാണ് അഞ്ചാംപനി. രോഗം തടയുന്നതിനായി നടക്കുന്ന കുത്തിവയ്പ് ക്യാന്പില്‍ ഇതുവരെ 6449 കുട്ടികള്‍ കുത്തിവയ്പിന്‍റെ ഒന്നാം ഡോസും 7415 കുട്ടികള്‍ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്. സ്കൂളില്‍ പോകുന്ന കുട്ടികള്‍ മൂക്കും വായും മൂടുന്ന വിധത്തില്‍ മാസ്ക്ക് ധരിക്കണം. പനി, ചുമ, കണ്ണിന് ചുവപ്പ്, മൂക്കൊലിപ്പ്, ശരീരം മുഴുവന്‍ തിണര്‍ത്ത പാടുകള്‍ തുടങ്ങിയ രോഗ ലക്ഷണങ്ങളുള്ളവര്‍ സ്കൂളില്‍ പോകരുതെന്നും കുട്ടികള്‍ പ്രതിരോധ കത്തിവയ്പ് സ്വീകരിക്കുവാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
Content Highlights: Mediavisionlive.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !