ദോഹ: പ്രീക്വാര്‍ട്ടര്‍ മത്സരം മുന്‍പില്‍ നില്‍ക്കെ ബ്രസീലിന് ആശ്വാസം. സൂപ്പര്‍ താരം നെയ്മര്‍ ഇന്ന് പരിശീലനത്തിനിറങ്ങി. ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ സെര്‍ബിയയെ നേരിടുമ്പോഴാണ് നെയ്മറിന് കണങ്കാലിന് പരിക്കേറ്റത്.
പ്രീക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയയാണ് ബ്രസീലിന്റെ എതിരാളികള്‍. ബ്രസീല്‍ ടീമിന്റെ ട്വിറ്ററില്‍ കളിക്കാരുടെ പരിശീലന വീഡിയോ പങ്കുവെച്ചപ്പോള്‍ ഇതില്‍ നെയ്മറേയും കാണാം. നെയ്മര്‍ ഫിറ്റ്‌നസ് വീണ്ടെടുത്തതായാണ് സൂചന.
ഒന്നാമതായാണ് ബ്രസീല്‍ പ്രീക്വാര്‍ട്ടറിലേക്ക് വരുന്നത്. ആദ്യ മത്സരത്തില്‍ സെര്‍ബിയയെ 2-0ന് വീഴ്ത്തിയതിന് പിന്നാലെ സ്വിറ്റ്‌സര്‍ലന്‍ഡിന് എതിരെ ഒരു ഗോള്‍ ബലത്തില്‍ ജയിച്ചു. എന്നാല്‍ മുന്‍നിര താരങ്ങളെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താതെ കാമറൂണിന് എതിരെ ഇറങ്ങിയ ബ്രസീല്‍ 1-0ന് തോല്‍വി സമ്മതിച്ചു.

Content Highlights: Relief for Brazil; Neymar is back in training
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !