ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജംഷേദ്പുരിനെ കീഴടക്കി കേരള ബ്ലാസ്‌റ്റേഴ്‌സ്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം. ലീഗിലെ ബ്ലാസ്‌റ്റേഴ്‌സിന്റെ തുടര്‍ച്ചയായ നാലാം വിജമാണിത്.
17-ാം മിനിറ്റില്‍ സ്‌ട്രൈക്കര്‍ ദിമിത്രിയോസ് ഡയമന്റക്കോസാണ് ബ്ലാസ്‌റ്റേഴ്‌സിനായി ഗോള്‍വല കുലുക്കിയത്. ഇതോടെ പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്താന്‍ ബ്ലാസ്റ്റേഴ്‌സിനായി. എട്ട് മത്സരങ്ങളില്‍ നിന്ന് 15-പോയന്റാണ് മഞ്ഞപ്പടയുടെ സമ്പാദ്യം.
ഇത്രയും മത്സരങ്ങളില്‍ നിന്ന് നാല് പോയന്റുള്ള ജംഷേദ്പുര്‍ പത്താം സ്ഥാനത്താണ്. ഒമ്പത് മത്സരങ്ങളില്‍ നിന്ന് 21-പോയന്റുമായി മുംബൈ സിറ്റി എഫ് സിയാണ് നിലവില്‍ പട്ടികയില്‍ ഒന്നാംസ്ഥാനത്ത്.
Content Highlights: Jamshedpur was defeated by a one-sided goal; Blasters with their fourth consecutive win
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !