ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയോട് തോറ്റതിന് പിന്നാലെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചതായി പ്രഖ്യാപിച്ച് ഫ്രാന്‍സ് ഫുട്‌ബോള്‍ താരം കരീം ബെന്‍സെമ. 36-ാം ജന്മദിനത്തിലാണ് താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം.
ഫ്രാന്‍സിനായി 97 മത്സരങ്ങളില്‍ നിന്ന് 37 ഗോളുകളാണ് അദ്ദേഹം നേടിയത്. നിലവിലെ ബാലന്‍ ദിഓര്‍ ജേതാവാണ്. ഇത്തവണ ലോകകപ്പ് ടീമില്‍ ഇടംപിടിച്ചിരുന്നുവെങ്കിലും പരിക്കിനെ തുടര്‍ന്ന് പുറത്തായി.
2007ലായിരുന്നു രാജ്യാന്തര ഫുട്‌ബോളില്‍ അരങ്ങേറ്റം. ക്ലബ് ഫുട്‌ബോളില്‍ റിയല്‍ മാഡ്രിഡ് ടീമിനായി തുടര്‍ന്നും കളിക്കുമെന്നും താരം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: French football player Karim Benzema has retired

.jpeg)
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !