ലീഗ് വർഗീയ പാർട്ടിയല്ല..ജനാധിപത്യ പാർട്ടി.. വർഗീയക്കെതിരെ ആരുമായും ഒരുമിക്കുമെന്നും സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ..

0
മുസ്‌ലിം ലീഗുമായി ഇഎംഎസിന്റെ കാലത്ത് സിപിഎം കൈകോത്തിട്ടുണ്ടല്ലോ ? നിങ്ങള്‍ക്ക് ഓര്‍മിയില്ലേ. ഞങ്ങള്‍ക്ക് അതൊന്നും ഇപ്പോള്‍ ചര്‍ച്ചചെയ്യേണ്ട ആവശ്യമില്ല. 1967 ലെ സര്‍ക്കാരില്‍ സിപിഎമ്മിനൊപ്പം ചേര്‍ന്ന് ഭരണം നടത്തിയിട്ടുള്ള പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്.



തിരുവനന്തപുരം:
മുസ്‌ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ലീഗ് ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണെന്നാണ് സിപിഎം കണ്ടിട്ടുള്ളതെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ലീഗ്. രേഖയിലൊക്കെ അങ്ങനെയാണ് വിശദീകരിച്ചിട്ടുള്ളത്. വര്‍ഗീയ പാര്‍ട്ടിയാണെന്നൊന്നും ഞങ്ങള്‍ പറഞ്ഞിട്ടില്ല.

വര്‍ഗീയ നിലപാട് സ്വീകരിക്കുന്ന എസ്ഡിപിഐ അടക്കമുള്ളവയോട് കൂട്ടുകൂടുന്ന സമയത്ത് ലീഗിനെ വിമര്‍ശിച്ചിട്ടുണ്ട്. വര്‍ഗീയ നിറമുള്ള പാര്‍ട്ടിയെന്നൊക്കെ പറയുന്നത് വ്യത്യാസമുണ്ട്. മതത്തിന്റെ പേരില്‍ പ്രവര്‍ത്തുക്കുന്നതിന്റെ ഭാഗമായാണ് വര്‍ഗീയതയിലേക്ക് എത്തുന്നത്. ജനാധിപത്യരീതിയില്‍ ഒരു ന്യൂനപക്ഷ വിഭാഗത്തെ സംഘടിപ്പിച്ച് മുന്നോട്ടുവരുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. മുസ്‌ലിം ലീഗുമായി ഇഎംഎസിന്റെ കാലത്ത് സിപിഎം കൈകോത്തിട്ടുണ്ടല്ലോ ? നിങ്ങള്‍ക്ക് ഓര്‍മയില്ലേ. ഞങ്ങള്‍ക്ക് അതൊന്നും ഇപ്പോള്‍ ചര്‍ച്ചചെയ്യേണ്ട ആവശ്യമില്ല. 1967 ലെ സര്‍ക്കാരില്‍ സിപിഎമ്മിനൊപ്പം ചേര്‍ന്ന് ഭരണം നടത്തിയിട്ടുള്ള പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്. എങ്ങനെയൊക്കെയാണ് ഇന്ത്യ മാറുന്നത്. എങ്ങനെയാണ് ഹിന്ദു രാഷ്ട്രം പ്രഖ്യാപിക്കാന്‍ പോകുന്നത്. തുടങ്ങിയ വിവിധ വശങ്ങള്‍ പരിശോധിച്ചുകൊണ്ട് ആവശ്യമായ നിലപാട് സ്വീകരിക്കും. അപ്പോള്‍ ആരൊക്കെ എവിടെയൊക്കെ നില്‍ക്കുന്നുവെന്നത് വ്യക്തമാകും. കോണ്‍ഗ്രസിലും ലീഗിലും യുഡിഎഫിലും പ്രശ്‌നങ്ങളുണ്ട്. വര്‍ഗീയതയ്‌ക്കെതിരെയും മതനിരപേക്ഷതയ്ക്ക് വേണ്ടിയും നിലകൊള്ളുന്ന ആരുമായും ദേശീയ അടിസ്ഥാനത്തില്‍ അതിവിശാലമായ ബന്ധം രൂപപ്പെടുത്തി മൂന്നോട്ടുപോകുന്നതില്‍ യാതൊരു തടസവുമില്ല.

എന്നാല്‍ രാഷ്ട്രീയ കൂട്ടുകെട്ടിനെപ്പറ്റി ഇപ്പോള്‍ പറഞ്ഞ് അവസാനിപ്പിക്കേണ്ട ഒന്നല്ല. അത് നയത്തെയും നിലപാടിനെയും അടിസ്ഥാനപ്പെടുത്തി തീരുമാനമെടുക്കേണ്ട കാര്യമാണ്. യുഡിഎഫിനെ തകര്‍ക്കുകയെന്ന യാതൊരു ലക്ഷ്യവും സിപിഎമ്മിനില്ല. അവരുടെ തന്നെ നിലപാടിന് അടിസ്ഥാനത്തില്‍ യുഡിഎഫ് തകരുന്നതില്‍ വിഷമിച്ചിട്ട് കാര്യമില്ലെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
Content Highlights: The League is not a communal party; MV Govindan recalled ruling with CPM
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !