കോട്ടയം: കോണ്‍ഗ്രസ് അധികാരത്തില്‍ മടങ്ങിവരണമെങ്കില്‍ ഹിന്ദുക്കളുടെ പിന്തുണ ഉറപ്പിക്കണമെന്ന മുതിര്‍ന്ന നേതാവ് എകെ ആന്റണിയുടെ പരാമര്‍ശത്തെ പൂര്‍ണമായും പിന്തുണയ്ക്കുന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. 'താന്‍ ഇത് മുന്‍പും നിയമസഭയില്‍ പറഞ്ഞിട്ടുള്ളതാണ്. കാവി മുണ്ട് ഉടുത്തവരും കുറി തൊട്ടവരുമെല്ലാം ബിജെപിക്കാരല്ല. ബിജെപിയിലേക്ക് ആളെക്കൂട്ടുന്ന പരിപാടിയല്ല ഞങ്ങള്‍ ചെയ്യുന്നത്' അദ്ദേഹം പറഞ്ഞു.
എകെ ആന്റണിയുടെ പരാമര്‍ശത്തെ പിന്തുണച്ച് കെ മുരളീധരന്‍ എംപി നേരത്തേ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസില്‍ വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും സ്ഥാനമുണ്ടെന്നും ന്യൂനപക്ഷ പ്രീണനം, മൃദുഹിന്ദുത്വം എന്നീ പ്രയോഗങ്ങള്‍ യാഥാര്‍ഥ്യത്തിന് നിരക്കാത്തതാണെന്നും കെ മുരളീധരന്‍ പറഞ്ഞു. മൃദുഹിന്ദുത്വം എന്നൊന്നില്ല. സിപിഎം ആണ് ഇത്തരം ചര്‍ച്ചകള്‍ നടത്തുന്നതെന്നും മുരളീധരന്‍ പറഞ്ഞു
'മുസ്ലിമിനും ക്രിസ്ത്യാനിക്കും പള്ളിയില്‍ പോകാം. ഹൈന്ദവ സുഹൃത്തുക്കളാരെങ്കിലും അമ്പലത്തില്‍പോയാല്‍, നെറ്റിയില്‍ തിലകംചാര്‍ത്തിയാല്‍, ചന്ദനക്കുറിയിട്ടാല്‍ ഉടന്‍തന്നെ അവര്‍ മൃദുഹിന്ദുത്വം സ്വീകരിക്കുന്നവരെന്ന സമീപനമുണ്ടാകുന്നുണ്ട്' എന്നായിരുന്നു എകെ ആന്റണിയുടെ പരാമര്‍ശം. ഈ സമീപനം മോദിയുടെ ഭരണം വീണ്ടും വരാനേ സഹായിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ന്യൂനപക്ഷംമാത്രം പോരാ. ജനങ്ങളില്‍ ഭൂരിപക്ഷം ഹിന്ദുക്കളാണ്. ന്യൂനപക്ഷത്തോടൊപ്പം ഹിന്ദുക്കളുടെ ഭൂരിപക്ഷത്തെക്കൂടി മോദിക്കെതിരായ സമരത്തില്‍ കൂടെനിര്‍ത്താന്‍ കഴിയണം. ഭൂരിപക്ഷത്തെയും ന്യൂനപക്ഷത്തെയും ഒരേപോലെ വിശ്വാസത്തിലെടുക്കാന്‍ കഴിയണം'-അദ്ദേഹം പറഞ്ഞു.
Content Highlights: 'Not all those who wear saffron are BJP'; VD Satheesan
.jpg)
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !