ELECTION UPDATE : 🔘 ലോക്സഭാ തിരഞ്ഞെടുപ്പ്: പോളിങ് ശതമാനം

കലോത്സവങ്ങളിൽ ജയത്തിനുമപ്പുറം പങ്കാളിത്തത്തിന് പ്രാധാന്യം നൽകണം - മന്ത്രി വി. അബ്ദുറഹിമാൻ

0
കലോത്സവങ്ങളിൽ ജയത്തിനുമപ്പുറം പങ്കാളിത്തത്തിന് പ്രാധാന്യം നൽകണം - മന്ത്രി വി. അബ്ദുറഹിമാൻ | Participation should be given more importance than winning in arts festivals - Minister V. Abdurrahiman

കലോത്സവങ്ങളിൽ വിജയികളാവുക എന്നതിനേക്കാൾ പങ്കെടുക്കാൻ അവസം ലഭിക്കുക എന്നതാണ് വിദ്യാർത്ഥി ജീവിതത്തിൽ ഏറ്റവും പ്രധാനമെന്ന് കായിക-ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. തിരൂരിൽ നടന്ന 33-മത് റവന്യു ജില്ലാ കലോത്സവത്തിൻ്റെ സമാപന സമ്മേളനത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡ് സാഹചര്യത്തെ തുടർന്ന് നഷ്ടമായ കലാ മേളകളെ വീണ്ടെടുക്കുന്നതായിരുന്നു ഇത്തവണത്തെ ജില്ലാ കലോത്സവം. സംസ്ഥാന തല മത്സരങ്ങളോട് കിടപിടിക്കുന്ന തരത്തിലുള്ള പ്രൊഫഷണൽ രീതികൾ അവലംബിച്ചത് മേളയെ മികവുറ്റതാക്കിയെന്നും മന്ത്രി പറഞ്ഞു. 30 വർഷങ്ങൾക്ക് മുൻപ് ഇതേ സ്കൂളിൽ കലോത്സവത്തിൽ പങ്കെടുത്ത് മികച്ച നാടക നടനുള്ള പുരസ്കാരം ഏറ്റുവാങ്ങിയ കാര്യവും മന്ത്രി സദസിനോട് പങ്കുവെച്ചു.

തിരൂർ ബോയ്സ് ഹയർ സെക്കൻ്ററി സ്കൂളിലെ പ്രധാന വേദിയിൽ നടന്ന സമാപന സമ്മേളനത്തിൽ കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ അധ്യക്ഷനായി. നഗരസഭ അധ്യക്ഷ എ.പി നസീമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ധീന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ വി.കെ.എം ഷാഫി, ഫൈസൽ എശ്ശേരി, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.കെ അബ്ദുൽ സലാം, അഡ്വ. എസ്. ഗിരീഷ്, ടി. ബിജിത, സി. സുബൈദ, ഫാത്തിമത് സജ്‌ന, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത പുളിക്കല്‍, തലക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ.കെ ബാബു, നഗരസഭ കൗണ്‍സിലര്‍മാരായ സരോജ ദേവി, വി.പി ഹാരിസ്, ഐ.പി ഷാജിറ, വി. നന്ദന്‍, പി. ഷാനവാസ്, കെ. അബൂബക്കര്‍, നിര്‍മ്മല, ഡി.വൈ.എസ്.പി വി.വി ബെന്നി, വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ.പി രമേഷ് കുമാർ, ഡി.ഇ.ഒമാരായ സൈതലവി മാങ്ങാട്ടുപറമ്പന്‍, ഉമ്മര്‍ എടപ്പറ്റ, എ.ഇ.ഒ പി. സുനിജ, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ പി.എ ഗോപാലന്‍, ബി.പി.സി ബി.ആര്‍.സി ടി.വി ബാബു, വിവിധ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരായ മിനികുമാരി, സി. രാമകൃഷ്ണന്‍, പ്രധാനാധ്യാപകരായ പി.കെ അബ്ദുല്‍ ജബ്ബാര്‍, സി.പി മുംതാസ്, എസ്. ത്യാഗരാജന്‍, കെ.എല്‍ ഷാജു, കെ. ഷീല, ഇ.ബി അജിത, വ്യാപാരി വ്യവസായി ഏകോപനസമിതി സെക്രട്ടറി പി.പി അബ്ദുറഹിമാന്‍, മാനേജ്മെൻ്റ് അസോസിയേഷൻ പ്രതിനിധി നാസർ എടരിക്കോട്, ഫിനാൻസ് കമ്മിറ്റി ചെയർമാൻ യു.കെ മജീദ്, ആക്ട് പ്രതിനിധി കരീം മേച്ചേരി, ട്രോഫി കമ്മിറ്റി കണ്‍വീനര്‍ എ.വി ഹരീഷ്, ഡോ. ഷാഹുൽ ഹമീദ്, ഇ.പി അലി അഷ്കർ എന്നിവർ സംസാരിച്ചു.

റവന്യൂ ജില്ലാ കലോത്സവത്തിന് കൊടിയിറങ്ങി

തിരൂര്‍ ആതിഥേയത്വം വഹിച്ച 33-മത് മലപ്പുറം റവന്യൂ ജില്ലാ കലോത്സവത്തിന് വർണാഭമായ പരിസമാപ്തി. നവംബർ 28ന് തിരിതെളിഞ്ഞ കൗമാര കലോത്സവം അഞ്ചു ദിനങ്ങളായി
തിരൂർ ബോയ്സ് ഹൈസ്കൂൾ, ഗേൾസ് ഹൈസ്കൂൾ, കെഎച്ച്എംഎംഎസ് ആലത്തിയൂർ, പരിസരത്തുള്ള മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായാണ് നടന്നത്. പ്രധാന വേദിയായ തിരൂര്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഉള്‍പ്പടെ 16 വേദികളിൽ മത്സരങ്ങള്‍ അരങ്ങേറി. 17 ഉപജില്ലകളിൽ നിന്നായി 
9560 മൽസരാർത്ഥികളും 309 മൽസരങ്ങളും അരങ്ങേറി. കോവിഡിന് ശേഷം മലപ്പുറത്ത് നടന്ന ആദ്യ ജില്ലാതല കലോത്സവമായിരുന്നു തിരൂരിലേത്.

തിരശ്ശീല ഉയർന്നതു മുതൽ അവസാന ദിനം വരെ വിവിധ വേദികളിലായി ഇഞ്ചോടിഞ്ച് പോരാടിയ യുവപ്രതിഭകൾ പ്രേഷകരിൽ ഉദ്വേഗ നിമിഷങ്ങൾ സമ്മാനിച്ചു. വൻ ജനപങ്കാളിത്തവും സംഘാടന മികവും കലോത്സവത്തിൻ്റെ മാറ്റുകൂട്ടി. ജനകൂട്ടത്തെ നിയന്ത്രിച്ചും മാർഗനിർദേശങ്ങൾ നൽകിയും ട്രോമാകെയർ, പൊലീസ്, എൻ സി സി കേഡറ്റുകൾ സജീവമായിരുന്നു. സ്കൂളിനു മുന്നിൽ ഗതാഗത സ്തംഭനമില്ലാതിരിക്കാനും വരുന്നവർക്ക് പ്രയാസമില്ലാതെ റോഡു മുറിച്ചു കടക്കുന്നതിനും ഇവരുടെ പ്രവർത്തനം സഹായകമായി.

തിരൂർ എസ്എസ്എം പോളിയുടെ ഗ്രൗണ്ടിലൊരുക്കിയ കലോത്സവത്തിന്റെ ഊട്ടുപുര മറ്റൊരു സവിശേഷതയായിരുന്നു. 10 കൗണ്ടറുകളിലായി അഞ്ചു ദിവസം കൊണ്ട് 50,000 ലധികം പേർക്കിവിടെ ഭക്ഷണം വിളമ്പി. ഭിന്നശേഷിക്കാരായ കുട്ടികൾ നിർമിച്ച വിവിധ ഉൽപ്പന്നങ്ങളുമായി കുടുംബശ്രീ പ്രവർത്തകരും ,ആരോഗ്യ പരിശോധനയും ബോധവൽക്കരണവുമായി മലപ്പുറം ആരോഗ്യ വകുപ്പും കലോത്സവ വേദികളിൽ സജീവമായിരുന്നു.
Content Highlights: 
Participation should be given more importance than winning in arts festivals -
Minister V. Abdurrahiman
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !