മലപ്പുറം: മകന്റെ പിതൃത്വം പിതാവ് സംശയിച്ചതിൽ മാനസികമായി തകർന്ന മാതാവിന് കേരള വനിതാ കമ്മിഷന്റെ ഇടപെടലിലൂടെ ആശ്വാസം. വനിതാ കമ്മിഷന്റെ സാമ്പത്തിക സഹായത്തോടെ ഡിഎൻഎ പരിശോധന നടത്തി പിതൃത്വം തെളിയിക്കുകയായിരുന്നു. ഭാര്യ രണ്ടാമത്തെ കുട്ടിയെ ഗർഭം ധരിച്ചപ്പോഴാണ് ഭർത്താവ് അബ്ദുൾ സമദിനു ഭാര്യയെ സംശയം തോന്നിത്തുടങ്ങിയത്. അതോടെ സ്വന്തം മാതാപിതാക്കളോടൊപ്പം താമസിക്കാൻ നിർബന്ധിതയായ ഭാര്യ ഇതു സംബന്ധിച്ച കമ്മിഷന് പരാതി നൽകിയിരുന്നു. പിതൃത്വ നിർണയം നടത്തിയാൽ ഭാര്യയെയും കുട്ടികളെയും കൂട്ടികൊണ്ട് പോകാം എന്ന് അറിയിച്ചപ്പോഴാണ് കമ്മിഷൻ ഡിഎൻഎ പരിശോധനക്കായി രാജീവ് ഗാന്ധി സെന്റര് ഫോർ ബയോ ടെക്‌നോളജിയിലേക്ക് പരിശോധനയ്ക്കായി കക്ഷികളെ അയച്ചത്. കുട്ടിയെ എടുത്തു മുത്തം നൽകിയ ഭർത്താവിനെ നോക്കി നിറഞ്ഞ കണ്ണുകളോടെ പരാതിക്കാരിയായ ഭാര്യ നിൽക്കുമ്പോൾ അത് കണ്ട കമ്മിഷൻ ചെയർപേഴ്സണും അഭിമാനവും ഒപ്പം ആശ്വാസവും.
ഈ പരാതി ഉൾപ്പെടെ അദാലത്തില്‍ 13 പരാതികളാണ് തീര്‍പ്പാക്കിയത്. ആകെ 51 പരാതികളാണ് പരിഗണിച്ചത്. ആറ് എണ്ണത്തില്‍ വിശദമായ റിപ്പോര്‍ട്ട് തേടി.
ആരോഗ്യകരമായ ദാമ്പത്യത്തിനായി ബോധവത്ക്കരണം അനിവാര്യമാണെന്ന് സംസ്ഥാന വനിതാകമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി പി ന്നീട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഗാര്‍ഹിക പീഡനങ്ങള്‍ സംബന്ധിച്ച പരാതികളാണ് പരിഗണിച്ചവയില്‍ അധികവും. ഭാര്യാ-ഭര്‍ത്തൃ ബന്ധങ്ങളിലെ വിള്ളലുകള്‍ ഏറി വരുന്നതായാണ് ഇത്തരം പരാതികളിലൂടെ മനസിലാകുന്നതെന്നും കമ്മിഷന്‍ പറഞ്ഞു. സ്ത്രീ വിരുദ്ധമായ പ്രവണതകള്‍ സമൂഹത്തില്‍ വ്യാപകമായ സാഹചര്യത്തില്‍ ബോധവത്ക്കരണം ആവശ്യമാണെന്നും അഡ്വ. പി. സതീദേവി ചൂണ്ടിക്കാണിച്ചു.
ഗാര്‍ഹിക ചുറ്റുപാടിലുള്ള പരാതികളും സിവില്‍ സ്വഭാവമുള്ള പരാതികളും ആര്‍ഡിഒ കോടതി പരിഗണിക്കേണ്ട പ്രശ്‌നങ്ങളും കമ്മിഷന് മുന്‍പാകെ ലഭിച്ചു. കമ്മിഷന്റെ അധികാര പരിധിയില്‍ വരാത്തവ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറുമെന്നും കമ്മിഷന്‍ അറിയിച്ചു. വൃദ്ധജനങ്ങള്‍ക്ക് മക്കളില്‍ നിന്ന് സംരക്ഷണം ലഭിക്കാത്തത് സംബന്ധിച്ച പരാതികള്‍ വര്‍ധിച്ചു വരുന്നതില്‍ കമ്മീഷന്‍ ആശങ്ക പ്രകടിപ്പിച്ചു. മുതിര്‍ന്നവരെ സംരക്ഷിക്കാന്‍ ഇന്നത്തെ സമൂഹം വിമുഖത കാട്ടുന്നുവെന്നും കമ്മിഷന്‍ നിരീക്ഷിച്ചു. ഇത്തരം പ്രശ്നങ്ങളില്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തും. സ്ത്രീ സംരക്ഷണത്തിനായി നിയമങ്ങള്‍ ഉണ്ടെങ്കിലും അതിന്റെ കൃത്യമായ പരിരക്ഷ സ്ത്രീകള്‍ക്ക് ലഭ്യമാകുന്നില്ലെന്നും പരാതികാര്‍ക്ക് നീതി ഉറപ്പാക്കുകയാണ് വനിതാ കമ്മിഷന്റെ ലക്ഷ്യമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കി പരാതികളുടെ തുടക്കത്തില്‍ തന്നെ പരിഹാരമുണ്ടാക്കാനുള്ള ശ്രമം നടത്തും.ഇതിനായി ജാഗ്രതാ സമിതികള്‍ക്കുള്ള പരിശീലനം ജില്ലാ പഞ്ചായത്തിന്റെയും വിവിധ തദ്ദേശസ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തില്‍ നടത്തിയിട്ടുണ്ട്. കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മികച്ച ജാഗ്രതാ സമിതികള്‍ക്ക് കമ്മീഷന്‍ നല്‍കുന്ന അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.തദ്ദേശഭരണ വകുപ്പ് മുഖേനെയാണ് അപേക്ഷ സ്വീകരിക്കുക. കൃത്യമായി പരാതികള്‍ കൈകാര്യം ചെയ്യുന്നത്, എത്രത്തോളം പരാതി കൈകാര്യം ചെയ്തു തുടങ്ങിയവ മാനദണ്ഡമാക്കിയാണ് അവാര്‍ഡ്. ജില്ലാ പഞ്ചായത്തു തലത്തിലെ ജാഗ്രതാ സമിതിയാണ് ഇക്കാര്യം പരിശോധിക്കുക. ജില്ലാ പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ എന്നിങ്ങനെ നാലു തലങ്ങളില്‍ ജാഗ്രതാ സമിതികള്‍ക്ക് അവാര്‍ഡുകള്‍ നല്‍കും. വനിതാ ദിനത്തിലാണ് (മാര്‍ച്ച് എട്ട്) അവാര്‍ഡ് നല്‍കുക. കമ്മിഷൻ അംഗം വി.ആർ. മഹിളാമണി, ഡയറക്ടര്‍ പി.രാജീവ്, അഡ്വക്കറ്റ്മാരായ പി.ഷീന, ബീന, സുകൃതകുമാരി, കൗണ്‍സിലര്‍ ശ്രുതി നാരായണന്‍, നിഷ, എസ്.പി.സി. ഒ ഹബീബ തുടങ്ങിയവര്‍ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Paternity was proved in the intervention of the Women's Commission.. The family reunited..

.jpeg)
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !