പുറമണ്ണൂർഎ.എം.യു.പി. സ്കൂൾ നൂറാം വാർഷികം.. ഗസൽ സന്ധ്യ നാളെ..

0

വളാഞ്ചേരി:പുറമണ്ണൂർഎ.എം.യു.പി.സ്കൂളിൻ്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് പുറമണ്ണൂർപ്രദേശത്തെ സാമൂഹിക സാംസ്കാരിക സംഘടനയായ പുറമണ്ണൂർ എംപ്ലോയീസ് ആൻഡ് പെൻഷണർസ് അസോസിയേഷൻ്റെ (പെപ്പ) നേതൃത്വത്തിൽ ഗസ്സൽ സന്ധ്യയും പ്രതിഭകളെ ആദരിക്കലും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഡിസംബർ 30 ന് വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് നടക്കുന്ന പരിപാടി മലപ്പുറം എ.ഡി.എം എൻ.എം. മെഹറലി ഉദ്ഘാടനം ചെയ്യും.പുറമണ്ണൂരിലെ  മൺപാത്ര നിർമ്മാണം, ചെത്തിപ്പടവ്, ബാർബർ, കർഷകൻ, കോൽക്കളി, നാടൻ കലകൾ, ഡോക്ടർ, എഞ്ചിനീയർ, അധ്യാപകർ, കവി തുടങ്ങി 
വിവിധ മേഖലകളിൽ വൈദഗ്ദ്യം നേടിയവരേയും എസ്.എൽ.സി, പ്ലസ്ടു, എൽ.എസ്.എസ്, യു.എസ്.എസ് തുടങ്ങിയ പരീക്ഷകളിൽ എ പ്ലസ് നേടിയ പുറമണ്ണൂരിലെ കുട്ടികളെയും ആദരിക്കും. തുടർന്ന് വൈകുന്നേരം 7 മണിക്ക് കോഴിക്കോട് അബ്ദുൽ നാസർ & മിയ ജയൻ ടീമിൻ്റ ഗസൽ സന്ധ്യ അരങ്ങേറും.ശേഷം പുറമണ്ണൂരിലെ പഴയകാല ഗായകർക്ക് വേണ്ടി ഓൾഡ് ഈസ് ഗോൾഡ് എന്ന പേരിൽ കരോക്കെ ഗാനമേളയും കലാപ്രകടനങ്ങളും നടക്കും. വളാഞ്ചേരിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ
പി.സലിംനവാസ്, കെ.പി.കുഞ്ഞിമൊയ്തു, പി.വിജയകൃഷ്ണൻ, ടി.പി.ഹംസ, ടി.അബ്ദു റഹ്മാൻ എന്നിവർ സംബന്ധിച്ചു.
Content Highlights:  Puramannur A.M.U.P. 100th anniversary of the school.. Ghazal Sandhya tomorrow..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !