40 കോടി കളക്ഷൻ, എക്സ്ട്രാ സ്ക്രീനും ഷോയും; റെക്കോർഡിട്ട് ഉണ്ണിമുകുന്ദന്റെ മാളികപ്പുറം

0

രാജ്യത്തിന് അകത്തും പുറത്ത് റെക്കോഡ് കളക്ഷൻ നേടി ഉണ്ണി മുകുന്ദന്റെ 'മാളികപ്പുറം'. നവാ​ഗതനായ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത ചിത്രം 2022 ഡിസംബർ 30നാണ് തിയേറ്ററുകളിലെത്തിയത്. ക്ലീൻ യു സർട്ടിഫിക്ക് ലഭിച്ച ചിത്രത്തിന് കുടുംബ പ്രേക്ഷകരാണ് പ്രധാനമായും തിയേറ്ററുകളിലെത്തുന്നത്. വേൾഡ് വൈഡ് 40 കോടി കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത്. ചിത്രത്തിന്റെ 17-ാം ദിവസം ചരിത്രം കുറിച്ച് കേരളത്തിൽ നിന്നും മൂന്ന് കോടി കളക്ഷൻ ചിത്രം നേടി.

അഭിലാഷ് പിള്ള തിരക്കഥയൊരുക്കിയിരിക്കുന്ന മാളികപ്പുറത്തിൽ അയ്യപ്പഭക്തന്റെ വേഷത്തിലാണ് ഉണ്ണിമുകുന്ദൻ എത്തുന്നത്. ബാലതാരങ്ങളായ ശ്രീപഥും ദേവനന്ദയുമാണ് ചിത്രത്തിലെ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പ്രേക്ഷകരുടെ പ്രതികരണം പരി​ഗണിച്ച് എക്സ്ട്രാ ഷോയും സ്ക്രീനും ഒരുക്കിയിട്ടുണ്ട്. ഉണ്ണി മുകുന്ദന്റെ കരിയറിൽ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റാണ് മാളികപ്പുറം. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകൾ ഈ ആഴ്ച റിലീസ് ചെയ്യും.

കാവ്യാ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നിവയുടെ ബാനറിൽ പ്രിയ വേണുവും നീത പിന്റോയും ചേർന്നാണ് 'മാളികപ്പുറം' നിർമിച്ചിരിക്കുന്നത്. സൈജു കുറുപ്പ്, സമ്പത്ത് റാം,  ടി ജി രവി, രഞ്ജി പണിക്കർ, മനോജ് കെ ജയൻ, രമേശ് പിഷാരടി, ശ്രീജിത്ത്‌ രവി, വിജയകൃഷ്ണൻ, കലാഭവൻ ജിന്റോ, അജയ് വാസുദേവ്, അരുൺ മാമൻ, സന്ദീപ് രാജ്, ആൽഫി പഞ്ഞിക്കാരൻ, മനോഹരി ജോയി, തുഷാര പിള്ള, മഞ്ജുഷ സതീഷ്, അശ്വതി അഭിലാഷ്, നമിത രമേശ്‌ എന്നിവരാണ് മറ്റ് താരങ്ങൾ. വിഷ്ണു നാരായണൻ ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രത്തിന്റെ ചിത്രസംയോജനം ഷമീർ മുഹമ്മദാണ് കൈകാര്യം ചെയ്തിരിക്കുന്നത്. സന്തോഷ് വർമ, ബി കെ ഹരിനാരായണൻ എന്നിവരുടെ വരികൾക്ക് രഞ്ജിൻ രാജാണ് സംഗീതം പകർന്നിരിക്കുന്നത്. 
Content Highlights: 40 crore collection, extra screen and show; Unnimukundan's Malikappuram set a record
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !