മലപ്പുറം: മലപ്പുറത്ത് കോടികളുടെ കുഴല്‍പ്പണ വേട്ട. പെരിന്തല്‍മണ്ണയില്‍ നാലര കോടിയുടെ കുഴല്‍പ്പണം പൊലീസ് പിടികൂടി. രണ്ടുപേര്‍ പൊലീസിന്റെ പിടിയിലായി.
കോഴിക്കോട് താമരശ്ശേരി സ്വദേശികളായ ഫിദ ഫഹദ്, അഹമ്മദ് അനീസ് എന്നിവരാണ് പിടിയിലായത്. കാറില്‍ പണം കടത്താന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് പിടികൂടുകയായിരുന്നു. രാവിലെ വാഹനപരിശോധനയ്ക്കിടെയാണ്, പെരിന്തല്‍ മണ്ണയില്‍ വെച്ച് ഇവര്‍ പിടിയിലാകുന്നത്.
കാറില്‍ രഹസ്യ അറ ഉണ്ടാക്കി അതില്‍ ഒളിപ്പിച്ചായിരുന്നു പണം കടത്താന്‍ ശ്രമിച്ചത്. എവിടെ നിന്നാണ് ഇവര്‍ക്ക് ഇത്രയും പണം ലഭിച്ചത് എന്നതുസംബന്ധിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
Content Highlights: Attempting to break into a secret compartment in a car; Pipe money worth 4.5 crores seized in Malappuram
.jpg)
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !