കൊച്ചി; താരസംഘടനയായ അമ്മയ്ക്ക് നോട്ടീസ് അയച്ച് ജിഎസ്ടി. 8.34 കോടി രൂപ ജിഎസ്ടി ടേൺ ഓവർ മറച്ചുവെച്ചെന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് നോട്ടീസ്. നികുതിയും പലിശയും പിഴയുമായി അമ്മ നാല് കോടി രൂപ അടക്കണമെന്നും ആവശ്യപ്പെട്ടു. ജിഎസ്ടി വകുപ്പിന്റെ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. 2018-2022 കാലയളവിലെ അമ്മയുടെ അക്കൗണ്ടിലാണ് ക്രമക്കേട്.
2017ൽ ജിഎസ്ടി ആരംഭിച്ചിട്ടും അമ്മ രജിസ്‌ട്രേഷൻ എടുത്തത് 2022 ലാണ്. ജിഎസ്ടി വകുപ്പ് സമൺസ് നൽകിയ ശേഷമാണ് അമ്മ രജിസ്‌ട്രേഷൻ എടുക്കാൻ തയ്യാറായത്. ജിഎസ്ടി എടുക്കാതെ അമ്മ അഞ്ച് വർഷം ഇടപാടുകൾ നടത്തിയതായാണ് ജിഎസ്ടി വകുപ്പിന്റെ കണ്ടെത്തൽ.
ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻ എന്ന നിലയ്ക്കാണ് സംഘടന രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ സ്റ്റേജ് ഷോകളിൽ നിന്നടക്കം വരുമാനം നേടുന്നുണ്ട്. ഇക്കാര്യത്തിൽ അധിക്യതർക്ക് ഉടൻ മറുപടി നൽകുമെന്ന് അമ്മ ഭാരവാഹികൾ അറിയിച്ചു.
Content Highlights: GST fraud of eight and a half crores; Mother has to pay a fine of four crore rupees; Notice
.jpg)
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !